66 ദശലക്ഷം ഡോളർ മുതൽ മുടക്കിൽ ഹിൽട്ടൺ ഹോട്ടൽ വരുന്നു
text_fieldsമനാമ: 66 ദശലക്ഷം ഡോളർ മുതൽ മുടക്കിൽ ബഹ്റൈൻ ബെയിൽ പുതിയ ഹോട്ടൽ വരുന്നു. ‘ഹിൽട്ടൺ’ ഗ്രൂപ്പാണ് ഹോട്ടൽ നിർമിക്കുന്നത്. 2020ൽ ഇത് ഉദ്ഘാടനത്തിനായി സജ്ജമാകും. ഇവിടെ പുതുതായി വരുന്ന ‘ദ അവന്യൂ മാളി’നടുത്താകും പുതിയ ഹോട്ടൽ. 150 അപാർട്മെൻറുകളും 60 സ്റ്റുഡിയോ സ്വീറ്റുകളും നാല് ഡൈനിങ് ഒൗട്ലെറ്റുകളും സ്വിമ്മിങ് പൂളും സ്പായും ഹോട്ടലിലുണ്ടാകും. ഇതുസംബന്ധിച്ച കരാർ ദുബൈയിൽ നടന്ന ചടങ്ങിൽ ഹിൽട്ടൺ പ്രസിഡൻറും ചീഫ് എക്സിക്യൂട്ടിവുമായ ക്രിസ് നസ്സെറ്റയും ‘കിങ് ഫൈസൽ കോർണിഷ് ഡെവലപ്മെൻറ്’ ചെയർമാൻ മുഹമ്മദ് അൽഷായയും തമ്മിൽ ഒപ്പിട്ടു. അവന്യൂസ് ഷോപ്പിങ് കോംപ്ലക്സുമായി ഹിൽട്ടൺ ബഹ്റൈൻ ബെ ഹോട്ടലിന് നേരിട്ട് ബന്ധമുണ്ടാകും.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ബഹ്റൈനിൽ 10 ബില്ല്യൺ ഡോളർ മുതൽമുടക്കിൽ 15 ഹോട്ടലുകൾ തുറക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ദ വൺ ആൻറ് ഒൺലി റിേസാർട്ട്, വിൻധാം ഗ്രാൻറ് ഹോട്ടൽ, ഫെയർമോണ്ട്, വിദ ഹോട്ടൽ ആൻറ് റിസോർട്ട്, ദ അഡ്രസ് ഹോട്ടൽ ആൻറ് റിസോർട്ട്, െഎബിസ് ഹോട്ടൽ, പുൾമാൻ ഹോട്ടൽ തുടങ്ങിയവയാണ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.