ഹിക്മ ടാലൻറ് സെർച്ച് ടെസ്റ്റ്: ദാറുൽ ഈമാൻ മദ്റസക്ക് നേട്ടം
text_fieldsമനാമ: മജ്ലിസ് എജുക്കേഷൻ ട്രസ്റ്റിന് കീഴിൽ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും പ്രവ ർത്തിക്കുന്ന മദ്റസകളിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്കായി നടത്തിയ ഹിക്മ ടാലൻറ് സെർച്ച് ടെസ്റ്റിൽ ദാറുൽ ഈമാൻ മദ്രസക്ക് നേട്ടം. ജൂനിയർ വിഭാഗത്തിലെ അഞ്ച് ടോപ്പർമാരിൽ ഒരാളായി റിഫ മദ്രസയിലെ ലിയ അബ്ദുൽ ഹഖ് അഭിമാനമായി. ദാറുൽ ഈമാൻ കേരള വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇരു മദ്റസകളിൽ നിന്നുമായി 83 വിദ്യാർഥികളാണ് മാറ്റുരച്ചത്. കിഡ്സ് വിഭാഗത്തിൽ അവ്വാബ് സുബൈറിന് എ പ്ലസ് ലഭിച്ചു. മൂന്ന് വിദ്യാർഥികൾക്ക് എ ഗ്രേഡും ലഭിച്ചു. ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി, അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് എന്നിവർ അനുമോദിക്കുകയും പൊതു ചടങ്ങിൽ ഇവരെ ആദരിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
