ഭരണാധികാരികൾ ഹിജ്റ പുതുവർഷാശംസ നേർന്നു
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ബഹ്റൈൻ ജനതക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും ലോക ജനതക്കും ഹിജ്റ പുതുവർഷാശംസകൾ നേർന്നു.
നന്മയും ക്ഷേമവും സമാധാനവും നിറഞ്ഞ അന്തരീക്ഷം ലോകം മുഴുവൻ വ്യാപിക്കട്ടെയെന്നും പ്രതീക്ഷയോടെ പുതുവർഷത്തെ സമീപിക്കാനാകട്ടെയെന്നും ഇരുപേരും ആശംസയിൽ വ്യക്തമാക്കി. മുഹമ്മദ് നബിയുടെ പലായനത്തിന്റെ ഓർമകൾ ഇസ്ലാമിക സമൂഹത്തിന് കൂടുതൽ കരുത്ത് നൽകുന്നതാണ്. മാനവികതയും സൗഹാർദവും സ്നേഹവും നിലനിർത്തി മുന്നോട്ടുപോകാനാണ് പ്രവാചകാദർശം പഠിപ്പിച്ചതെന്നും അതിനെ മുറുകെ പിടിച്ചാണ് ബഹ്റൈൻ മുന്നോട്ടു പോകുന്നതെന്നും ഹമദ് രാജാവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

