'ഹിജാബ് വിധി പുനഃപരിശോധിക്കണം'
text_fieldsമുഹർറഖ് ഏരിയ കെ.എം.സി.സി ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് റിയോ അബ്ദുൽ കരീം സംസാരിക്കുന്നു
മനാമ: ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതി പ്രസ്താവിച്ച വിധി പുനഃപരിശോധിക്കണമെന്ന് മുഹർറഖ് ഏരിയ കെ.എം.സി.സി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് റിയോ അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. ഉമ്മർ മുസ്ലിയാർ വയനാട് പ്രാർഥന നടത്തി. ഷറഫുദ്ദീൻ മൂടാടി വാർഷിക റിപ്പോർട്ടും ഇബ്രാഹീം തിക്കോടി വരവുചെലവ് കണക്കും അവതരിപ്പിച്ചു. അബ്ദുറഹ്മാൻ ഇയ്യോത്ത്, എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ, എസ്.കെ. അബ്ദുന്നാസർ, കരീം കുളമുള്ളതിൽ, അഷ്റഫ് ബാങ്ക് റോഡ്, മുസ്തഫ കരുവാണ്ടി തുടങ്ങിയവർ സംസാരിച്ചു. മുന അബ്ദുല്ല, ഹവാർ അമ്മദ്, ഹാരിസ് ഹൈമ, സിക്കന്ദർ കാസർകോട് തുടങ്ങിയവർ നേതൃത്വം നൽകി. റഷീദ് തുലിപ്പ് സ്വാഗതവും അഷ്റഫ് തിരുനാവായ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

