Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹിദ്ദ് അൽ ഹിദായ...

ഹിദ്ദ് അൽ ഹിദായ സെന്റർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഹിദ്ദ്  അൽ ഹിദായ സെന്റർ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

അൽ ഹിദായ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച ക്യാമ്പിൽ നിന്ന്

മനാമ: അൽ ഹിദായ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം ഹിദ്ദ് അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഹിദ്ദ് യൂനിറ്റ് പ്രസിഡന്‍റ് ഫൈസൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗത്തിന്റെ പിടിയിൽ അകപ്പെടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഇത്തരം സൗജന്യ പരിശോധനകൾ ഏറെ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പിൽ നിരവധി പേർ പങ്കെടുത്ത് ആരോഗ്യ പരിശോധനകൾ നടത്തി. റിപ്പോർട്ട് ശേഖരണ വേളയിൽ ഡോക്ടർമാരുടെ ആരോഗ്യ നിർദേശങ്ങളും പങ്കെടുത്തവർക്ക് ലഭ്യമാക്കി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hidd Al Hidaya Center Organizes Medical Camp
Next Story