മഹാമാരിയുടെ നാളുകളിൽ തുണയായി; സംതൃപ്തിയോടെ പടിയിറക്കം
text_fieldsഅരുൾദാസ് തോമസ്
മനാമ: കോവിഡ് മഹാമാരിയുടെ അതിസങ്കീർണ നാളുകളിൽ െഎ.സി.ആർ.എഫിനെ നയിച്ച് പ്രവാസികൾക്കൊപ്പം നിൽക്കാൻ സാധിച്ചുവെന്ന സംതൃപ്തിയോടെയാണ് അരുൾദാസ് തോമസ് അധ്യക്ഷസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. ജോലി നഷ്ടപ്പെട്ടും നാട്ടിലേക്ക് പോകാൻ കഴിയാതെയും പ്രവാസികൾ കടുത്ത ദുരിതത്തിലുടെ കടന്നുേപായപ്പോൾ അവർക്കൊപ്പം നിൽക്കാൻ ഇദ്ദേഹമുണ്ടായിരുന്നു.
ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ ക്ഷേമത്തിന് ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ പ്രവർത്തിക്കുന്ന സംഘടനയെ കൂടുതൽ മികവിലേക്കും ഉന്നതിയിലേക്കും നയിക്കാൻ അരുൾ ദാസ് തോമസിെൻറ നേതൃത്വ മികവിന് സാധിച്ചു. ആദ്യം ജനറൽ സെക്രട്ടറിയുടെയും പിന്നീട് ചെയർമാെൻറയും ചുമതല വഹിച്ചകാലത്ത് സംഘടനക്ക് നിരവധി അംഗീകാരങ്ങൾ നേടാനും കഴിഞ്ഞു.
പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനുമുള്ള വേദിയെന്ന നിലയിൽ െഎ.സി.ആർ.എഫിെൻറ യശ്ശസ് ഉയർത്താൻ അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള ടീമിന് കഴിഞ്ഞു. ചികിത്സാസഹായം, സാമ്പത്തികസഹായം, കുടുംബ ക്ഷേമനിധി, വിമാനയാത്ര, ഭക്ഷണം, നിയമസഹായം തുടങ്ങിയ മേഖലകളിൽ പ്രവാസികൾക്ക് സംഘടനയുടെ സഹായം എത്തി.
വിദ്യാർഥികൾക്കായി നടത്തുന്ന കലോത്സവമായ സ്പെക്ട്ര കാർണിവലിെൻറ പ്രവർത്തകനായി ഒരു പതിറ്റാണ്ട് മുമ്പാണ് ഐ.സി.ആർ.എഫിനൊപ്പമുള്ള യാത്ര ആരംഭിച്ചതെന്ന് അരുൾദാസ് തോമസ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. തുടർന്ന് സംഘടനക്കൊപ്പമായിരുന്നു അദ്ദേഹത്തിെൻറ ജീവിതം. സംഘടനയുടെ ഏക ധനസമാഹരണ പരിപാടിയായ സ്പെക്ട്രയെ വൻ വിജയമാക്കിമാറ്റാനും സാധിച്ചു.
കോവിഡ് കാലത്ത് ഏകദേശം 3500 ഫുഡ് കിറ്റുകളാണ് െഎ.സി.ആർ.എഫ് വിതരണം ചെയ്തത്. യാത്രാവിഷമം അനുഭവിച്ച ഇന്ത്യക്കാർക്ക് ഭാഗികമായോ പൂർണമായോ 250ലധികം വിമാന ടിക്കറ്റുകളും ഇക്കാലത്ത് നൽകി. 50ലധികം ആളുകൾക്ക് ചികിത്സാസഹായവും മരുന്നുകളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

