സുനിൽ കുമാറിെൻറ തുടർചികിത്സക്ക് ബഹ്റൈൻ പ്രവാസികൾ കൈകോർക്കുന്നു
text_fieldsമനാമ: മസ്തിഷ്കാഘാതത്തെ തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി കെ.സുനിൽ കുമാറിനെ തുടർ ചികിത്സക്കായി അടുത്ത ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. അബോധാവസ്ഥയിലുള്ള സുനിലിെന(46) സ്ട്രെച്ചറിൽ രണ്ട് പാരമെഡിക്കൽ സ്റ്റാഫിനൊപ്പമാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഇതിനുള്ള ചെലവുകൾ കമ്പനി വഹിക്കും.
നാട്ടിലെത്തി മെഡിക്കൽ കോളജിൽ നിന്ന് തുടർ ചികിത്സ നടത്താനാണ് ആലോചിക്കുന്നത്. കഴിഞ്ഞ 12 വർഷമായി ബഹ്റൈൻ പ്രവാസിയാണ്. അൽകുബൈസി കമ്പനിയിൽ പമ്പ് ഒാപറേറ്റായിരുന്നു. നാട്ടിൽ നിർധന കുടുംബാംഗമാണ്. ഭാര്യയും മകളും അടങ്ങുന്നതാണ് കുടുംബം. സുനിലിെൻറ വരുമാനത്തിെന ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. ഇൗ സാഹചര്യത്തിൽ തുടർചികിത്സക്കും കുടുംബത്തിന് സഹായമെത്തിക്കാനും ബഹ്റൈനിൽ അദ്ദേഹത്തെ പരിചയമുള്ളവർ ധനസമാഹരണം നടത്തുന്നുണ്ട്. വിവരങ്ങൾക്ക് സുധീർ തിരുനിലത്ത് (39461746), നകുലൻ (39141851), സതീഷ് (39339818) എന്നിവരുമായി ബന്ധപ്പെടാം.
