ആഘോഷം മാറ്റിവെച്ച് പ്രവാസി മലയാളികൾ കൈകൾ കോർത്തു; കേരളത്തിലേക്ക് സഹായം ഒഴുകുന്നു
text_fieldsമനാമ: ബലിപ്പെരുന്നാളും പൊന്നോണ ദിനങ്ങളിലും മുൻകൂർ തീരുമാനിച്ച കലാസാംസ്കാരിക പരിപാടികെളല്ലാം റദ്ദുചെയ്ത് അതിനായി നീക്കിവെച്ച തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാനുള്ള ബഹ്റൈൻ മലയാളി സമൂഹത്തിെൻറ പ്രഖ്യാപനം യാഥാർഥ്യത്തിലേക്ക്.
എന്നും നാടിനും നാട്ടുകാർക്കും വേണ്ടി ൈകകൾ കോർത്തുപിടിച്ച പ്രവാസി സമൂഹം ഇപ്പോൾ കേരളത്തിെൻറ പുനർനിർമ്മിതിക്കായുള്ള ആഹ്വാനം അക്ഷരാർഥത്തിൽ ഏറ്റെടുത്തിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈയച്ച് സംഭാവന നൽകുകയാണ് മലയാളി സമൂഹം. അതേസമയം കേരളത്തിലെ പ്രളയക്കെടുതിയിൽ നൂറുകണക്കിന് പ്രവാസികൾക്കും നാശനഷ്ടങ്ങൾ നേരിട്ടതായാണ് റിപ്പോർട്ട്. സ്ഥലവും വീടും പ്രളയത്തിൽ നശിച്ചവരിൽ ബഹ്റൈൻ പ്രവാസികളും ഉൾപ്പെടുന്നു. മാത്രമല്ല നിരവധി പ്രവാസികളുടെ അയൽവീടുകളോ ബന്ധുക്കളോ സുഹൃത്തുക്കളോ പ്രളയത്തിെൻറ ദു:ഖം നേരിട്ടവരുമാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിന്നുള്ള ബഹ്റൈൻ പ്രവാസികളിൽ പലർക്കും വെള്ളപ്പൊക്കത്തിെൻറയും ഉരുൾപ്പൊട്ടലുകളുടെയും തിക്താനുഭവങ്ങൾ പറയാനുണ്ട്. പ്രത്യക്ഷവും പരോക്ഷവുമായ പ്രളയക്കെടുതികൾ പ്രവാസികളെയും ബാധിച്ച പശ്ചാത്തലത്തിൽ നാടിെൻറ അതിജീവനത്തിന് എല്ലാവിധ തുണയും നൽകേണ്ടതുണ്ടെന്ന് സാമൂഹിക സംഘടന ഭാരവാഹികളും ചൂണ്ടിക്കാട്ടുന്നു.
ബഹ്റൈനിൽ നിന്ന് അവധിയാഘോഷിക്കാൻ നാട്ടിൽപോയ നിരവധിപേർ പ്രളയത്തിെൻറ നാശനഷ്ടങ്ങൾ നേരിൽ കണ്ടു. ഇവരിൽ പലരുടെയും വീട്ടുസാധനങ്ങളും മറ്റും നശിക്കപ്പെട്ടു. കോട്ടയം, എറണാകുളം, ആലുവ മേഖലകളിലുള്ള നൂറുകണക്കിന് പ്രവാസികളുടെ വിലപ്പെട്ട സമ്പാദ്യങ്ങൾ ജലം കവർന്നു. കുടുംാബങ്ങളുമായി നാട്ടിൽപോയവരിൽ ചിലർ ഇതിെൻറ ഭാഗമായി എല്ലാം നഷ്ടമായ അവസ്ഥയിലുമാണ്. ഇൗ അവസ്ഥയെ മറികടക്കാനും കേരളത്തിെൻറ അതിജീവനത്തിനുമായി ആദ്യഘട്ടത്തിൽ ബഹ്റൈനിലെ മലയാളി സംഘടനകളും വ്യക്തികളും ടൺകണക്കിന് ആവശ്യസാധനങ്ങളാണ് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കാർഗോ വഴി അയച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, ഉണങ്ങിയ പഴം, കുട്ടികൾക്കായുള്ള ഭക്ഷണം, പാൽപ്പൊടി, ആവശ്യമരുന്നുകൾ, പുതപ്പ്, സാനിറ്ററി നാപ്കിൻ, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ക്ലീനിങ് വസ്തുക്കൾ തുടങ്ങിയവയാണ് നാട്ടിലേക്ക് അയച്ചത്.
ഇവയിൽ ചിലത് നാട്ടിൽ എത്തിയിട്ടുണ്ട്. മറ്റുള്ള സാധനങ്ങൾ വിമാനത്താവളങ്ങളിൽ കംസ്റ്റംസ് ക്ലിയറൻസിനായി കാത്തുകിടക്കുന്നു. ബഹ്റൈൻ കേരളീയ സമാജം, സിംസ്, കെ.സി.എ, കെ.എം.സി.സി, ശ്രീ നാരായണ കൾച്ചറൽ സെൻറർ, ഒ.െഎ.സി.സി, പ്രതിഭ, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി (കാനു ഗാര്‍ഡന്‍ തുടങ്ങി നിരവധി സംഘടനകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി മുന്നിലുണ്ട്. കേരളത്തിെൻറ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അടുത്തിടെ രൂപംകൊണ്ട മലയാളി കൂട്ടായ്മ ആവശ്യസാധനങ്ങൾ നാട്ടിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം 1700 കിലോഗ്രാം ആവശ്യസാധനങ്ങൾ കൂടി ശേഖരിച്ചിട്ടുണ്ടെന്നും അവ നാട്ടിലേക്ക് ഉടൻ അയക്കുമെന്നും സംഘാടകനായ സിയാദ് ഏഴംകുളം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും ബഹ്റൈനിൽ നിന്ന് സഹായം ലഭിക്കുന്നുണ്ട്. പ്രധാന മലയാളി കമ്പനികളുടെ നേതൃത്വത്തിലാണ് സഹായധനങ്ങൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
