തൊഴിൽ പ്രശ്നത്തിൽ കുടുങ്ങിയ പ്രവാസിക്ക് കൊല്ലം അസോസിയേഷന്റെ കൈത്താങ്ങ്
text_fieldsകൊല്ലം സ്വദേശിക്ക് കൊല്ലം പ്രവാസി അസോസിയേഷൻ യാത്ര ടിക്കറ്റ് കൈമാറുന്നു
മനാമ: ജോലിസംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹ്റൈനിൽ കഴിഞ്ഞ കൊല്ലം സ്വദേശിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസോസിയേഷൻ ചാരിറ്റി വിങ്ങിന്റെ ഇടപെടലിലൂടെ സ്പോൺസറുടെ കൈയിൽനിന്നും പാസ്പോർട്ട് തിരികെ വാങ്ങി നൽകുകയായിരുന്നു.
നാട്ടിലേക്കു പോകാനുള്ള വിമാനയാത്ര ടിക്കറ്റും കൈമാറി. ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗം അനിൽകുമാർ, റിഫാ ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാർ, ജമാൽ കോയിവിള, മജു വർഗീസ്, സുബിൻ സുനിൽകുമാർ, അനന്തു, ശശിധരൻ എന്നിവർ സന്നിഹിതരായിരുന്നു.

