അവശരായവര്‍ക്ക് സഹായം നല്‍കേണ്ടത് ബാധ്യത- കാപിറ്റല്‍ ഗവര്‍ണര്‍
text_fieldsമനാമ: അവശരായവര്‍ക്ക് സഹായം നല്‍കേണ്ടത് സമൂഹത്തിെൻറ ബാധ്യതയാണെന്ന് കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന് ആല് ഖലീഫ വ്യക്തമാക്കി. െെബ്ലൻറ് ഫ്രൻറ്ഷിപ്പ് സൊസൈറ്റി ചെയര്‍മാെൻറ നേതൃത്വത്തിലുള്ള സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് അല്‍ഫാതിഹ് കോര്‍ണിഷില്‍ അന്ധരായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടക്കുന്ന പരിപാടിയുടെ അജണ്ടയെക്കുറിച്ച് ചര്‍ച്ച ചെയ്തു. അവശത അനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്നും ഇത് സാമൂഹിക ബാധ്യതയാണെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. ൈബ്ലൻറ് ഫ്രൻറ്ഷിപ്പ് സൊസൈറ്റിയാണ് പരിപാടിയുടെ മുഖ്യ സംഘാടകര്‍. സാമൂഹിക സേവന മേഖലയിലുള്ള വിവിധ സംഘടനകളും സ്വദേശി-വിദേശി പ്രമുഖരും ഇതില്‍ പങ്കെടുക്കും. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് അന്ധരോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതിനാണ് പ്രസ്തുത പരിപാടിയെന്ന് സംഘാടകര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.