ജോലി രാജിവെച്ചാൽ ആനുകൂല്യങ്ങൾ ലഭിക്കുമോ?
text_fields?ഞാൻ ഒരു സ്ഥാപനത്തിൽ 30 വർഷമായി ജോലി ചെയ്യുകയാണ്. ഇപ്പോൾ കമ്പനിക്ക് സാമ്പത്തിക പ്രയാസമുണ്ട്. എന്നോട് ജോലി രാജിവെക്കാൻ കമ്പനി പറയുന്നു.എന്റെ തൊഴിൽ കരാർ റദ്ദാക്കുന്നതിനു പകരം രാജി നൽകാൻ പറയുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഞാൻ രാജി നൽകിയാൽ എനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുമോ. അതോ അതിൽ എന്തെങ്കിലും കുറവ് വരുമോ?- മനോഹരൻ
• മതിയായ കാരണങ്ങളില്ലാതെ തൊഴിലാളിയെ പിരിച്ചുവിട്ടാൽ അല്ലെങ്കിൽ തൊഴിൽ കരാർ റദ്ദ് ചെയ്താൽ തൊഴിലുടമ നഷ്ടപരിഹാരം നൽകണമെന്ന് തൊഴിൽനിയമപ്രകാരം വ്യവസ്ഥയുണ്ട്. ഇത് താങ്കൾ ചോദിക്കാതിരിക്കാൻ വേണ്ടിയായിരിക്കും രാജി നൽകാൻ പറയുന്നത്. ജോലി രാജിവെക്കുന്ന തൊഴിലാളിക്ക് നഷ്ടപരിഹാരം ചോദിക്കാൻ അർഹതയില്ല. നഷ്ടപരിഹാരം ലഭിക്കുന്നത് മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെയാണ്.
ഓരോ ജോലി ചെയ്ത മാസത്തിനും രണ്ടു ദിവസത്തെ ശമ്പളം അതായത് വർഷത്തിൽ 24 ദിവസത്തെ ശമ്പളമാണ് നഷ്ടപരിഹാരം. കുറഞ്ഞ നഷ്ടപരിഹാരം ഒരുമാസവും കൂടിയ നഷ്ടപരിഹാരം 12 മാസത്തെ ശമ്പളവുമാണ്. താങ്കൾക്ക് 12 മാസത്തെ ശമ്പളം ലഭിക്കാൻ അർഹതയുണ്ട്. മതിയായ കാരണംകൊണ്ടാണ് തൊഴിലിൽനിന്ന് പിരിച്ചുവിടുന്നതെങ്കിൽ നഷ്ടപരിഹാരത്തിന് അർഹതയില്ല. സാധാരണ ഈ കാര്യങ്ങൾ ഒക്കെ കോടതിയാണ് തീരുമാനിക്കുന്നത്.
താങ്കളുടെ തൊഴിൽ കരാർ റദ്ദു ചെയ്താലും താങ്കൾ രാജിവെച്ചാലും താങ്കൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ എല്ലാം തന്നെ ലഭിക്കും. അതായത് ജോലി ചെയ്ത ദിവസം വരെയുള്ള ശമ്പളം, അവധി ബാക്കിയുണ്ടെങ്കിൽ അതിന്റെ ശമ്പളം, ലീവ് ഇൻഡമിനിറ്റി എന്നിവ. കുടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ ഒരു ബഹ്റൈനി അഭിഭാഷകനെ കാണുക.
?ഇവിടെ പെൻഷൻ പ്രായമുണ്ടോ. അതുപോലെ വിദേശ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കുമോ?- ജോസഫ്
•തൊഴിൽ നിയമപ്രകാരം 60 വയസ്സാണ് പെൻഷൻ പ്രായം. അതുകഴിഞ്ഞാലും തൊഴിലുടമക്കും തൊഴിലാളിക്കും സമ്മതമാണെങ്കിൽ തൊഴിൽ തുടരാം. എൽ.എം.ആർ.എ റൂൾസും ഇതുതന്നെയാണ്.
60 വയസ്സു കഴിഞ്ഞാൽ പ്രത്യേക അനുമതിയോടെയേ വർക്ക് വിസ പുതുക്കുകയുള്ളൂ. വിദേശ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കില്ല. അതിനു പകരമാണ് ലീവ് ഇൻഡമിനിറ്റി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

