കനത്ത തിരിച്ചടി-ഐ.വൈ.സി.സി ബഹ്റൈൻ
text_fieldsമനാമ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ കോർപറേഷനുകളിലുൾപ്പെടെ യു.ഡി.എഫ് സ്ഥാനാർഥികളുടെ ഉജ്ജ്വല വിജയം സി.പി.എം-സംഘ്പരിവാർ കൂട്ടുകെട്ടിനും സംസ്ഥാന, കേന്ദ്ര ഭരണത്തോടുള്ള ജനങ്ങളുടെ രോഷത്തിനുമുള്ള തിരിച്ചടിയാണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ പ്രസ്താവനയിൽ
അഭിപ്രായപ്പെട്ടു. വിവിധ വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ, ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത, അഴിമതി, പ്രത്യേകിച്ച് ശബരിമല സ്വർണക്കൊള്ള പോലുള്ള വിഷയങ്ങളിലെ കളവുകൾ എന്നിവ ഉൾപ്പെടെ ജനം വിലയിരുത്തി.
സി.പി.എം പലയിടങ്ങളിലും സംഘ്പരിവാർ ശക്തികളുമായി വോട്ട് കച്ചവടം നടത്തിയിട്ടും, യു.ഡി.എഫിന് ലഭിച്ച മുന്നേറ്റം, സംസ്ഥാന ഭരണത്തോടുള്ള ജനങ്ങളുടെ രോഷവും അതൃപ്തിയും വ്യക്തമാക്കുന്നു. ഈ വിജയം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വൻ മുന്നേറ്റം നേടുന്നതിന് ഊർജമാകുമെന്നും ഐ.വൈ.സി.സി ബഹ്റൈൻ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ് എന്നിവർ സംയുക്ത പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

