സ്‌കൂള്‍ ബാഗിെൻറ ഭാരം കുറക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി
text_fieldsമനാമ: സ്‌കൂള്‍ ബാഗിെൻറ ഭാരം കുറക്കുന്നതിന് ഊന്നല്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി വ്യക്തമാക്കി. കഴിഞ്ഞ ദിവസം അല്‍റൗദ പ്രൈമറി സ്‌കൂളില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതാത് ദിവസത്തേക്കാവശ്യമായ പുസ്തകങ്ങള്‍ മാത്രം കൊണ്ടുവരുന്നതിനും അടുക്കും ചിട്ടയും പുലര്‍ത്തി ബാഗിെൻറ ഭാരം പരമാവധി കുറക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കി. രാവിലെ നടക്കുന്ന അസംബ്ലിയിലും മറ്റും ശരിയായ വിധത്തില്‍ ബാഗ് തൂക്കുന്നതിനുള്ള പരിശീലനവും നിര്‍ദേശങ്ങളും നല്‍കണം.
വിദ്യാര്‍ഥികളുടെ ശാരീരികാരോഗ്യം ശക്തിപ്പെടുത്തുന്നതിനും അമിതവണ്ണം തടയുന്നതിനും പദ്ധതികള്‍ നടപ്പാക്കും. ആഴ്ച്ചയില്‍ ഒരു ദിവസം പുസ്തക രഹിതമാക്കുകയും പ്രസ്തുത ദിവസം ഇ-വിദ്യാഭ്യാസ സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്ത സ്‌കൂള്‍ നടപടി അഭിനന്ദനാർഹമാണ്.
വിദ്യാര്ഥികളുെട കഴിവുകള്‍ വളര്‍ത്തുന്നതിനും അവരെ സാമൂഹിക ബോധമുള്ളവരാക്കുന്നതിനുമുള്ള സ്‌കൂള്‍ അധികൃതരുടെ ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
