Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈനിൽ വെള്ളിയാഴ്ച...

ബഹ്‌റൈനിൽ വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും തുടരാൻ സാധ്യത

text_fields
bookmark_border
ബഹ്‌റൈനിൽ വെള്ളിയാഴ്ച വരെ  കനത്ത മഴയും കാറ്റും തുടരാൻ സാധ്യത
cancel

മനാമ: ബഹ്‌റൈനിൽ ഇന്ന് പുലർച്ചെയോടെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും അനുഭവപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും രാജ്യത്തിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളെയും ബാധിച്ചു. ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ടുകൾ പ്രകാരം രാജ്യം ഇപ്പോൾ കാലാവസ്ഥ അസ്ഥിരതയിലാണ്. ഇന്ന് ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും ഈ സാഹചര്യം വരും ദിവസങ്ങളിലും തുടർന്ന് വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും സിവിൽ ഡിഫൻസും പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മഴയുള്ളപ്പോൾ വേഗത കുറയ്ക്കണമെന്നും മുൻപിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കണമെന്നും ട്രാഫിക് വിഭാഗം നിർദേശിച്ചു. അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒഴിവാക്കി സുരക്ഷിത പാതകൾ തിരഞ്ഞെടുക്കണമെന്നും അധികൃതർ അറിയിച്ചു.

കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ച വീഴാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി ഉറപ്പിക്കണം. വലിയ മരങ്ങൾക്കും പരസ്യ ബോർഡുകൾക്കും താഴെ നിൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി. റോഡുകളിലെ വെള്ളക്കെട്ടുകളിലൂടെ വാഹനങ്ങൾ ഓടിക്കരുതെന്നും പകരം മറ്റ് വഴികൾ ഉപയോഗിക്കണമെന്നും സിവിൽ ഡിഫൻസും അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മഴയെത്തുടർന്ന് രാജ്യത്തെ പ്രധാന റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahrainheavy rain fall
News Summary - Heavy rain and winds likely to continue in Bahrain until Friday
Next Story