Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകനത്ത മൂടൽമഞ്ഞ്;...

കനത്ത മൂടൽമഞ്ഞ്; ബഹ്‌റൈനിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

text_fields
bookmark_border
കനത്ത മൂടൽമഞ്ഞ്; ബഹ്‌റൈനിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
cancel
Listen to this Article

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ​ത്തു​ട​ർ​ന്ന് ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ്യോ​മ​ഗ​താ​ഗ​തം സാ​ര​മാ​യി ത​ട​സ്സ​പ്പെ​ട്ടു. കാ​ഴ്ച​പ​രി​ധി ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തു​മൂ​ലം സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു.

ബ​ഹ്‌​റൈ​നി​ലേ​ക്ക് വ​രേ​ണ്ടി​യി​രു​ന്ന വി​മാ​ന​ങ്ങ​ൾ സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മ്മാം കി​ങ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, ഖ​ത്ത​റി​ലെ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​ധാ​ന​മാ​യും വ​ഴി​തി​രി​ച്ചു​വി​ട്ട​തെ​ന്ന് ഫ്ലൈ​റ്റ് റ​ഡാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. ല​ണ്ട​ൻ, കു​വൈ​ത്ത്, റി​യാ​ദ്, അ​ബൂ​ദ​ബി, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളെ​യാ​ണ് മ​ഞ്ഞ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്. പു​റ​പ്പെ​ടേ​ണ്ട പ​ല വി​മാ​ന​ങ്ങ​ളും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കു​ക​യോ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യോ ചെ​യ്തു. രാ​വി​ലെ മ​ഞ്ഞ് നീ​ങ്ങു​ക​യും കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം ഘ​ട്ടം​ഘ​ട്ട​മാ​യി സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flights cancelledBahrain Newsheavy foggulf news malayalam
News Summary - Heavy fog; flights diverted in Bahrain
Next Story