രാജ്യത്തുടനീളം കനത്ത പൊടിയും ചൂടുകാറ്റും നിറഞ്ഞ കാലാവസ്ഥ
text_fieldsമനാമ: രാജ്യത്തുടനീളം കനത്ത പൊടിയും ചൂടുകാറ്റും നിറഞ്ഞ കാലാവസ്ഥ. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് ശക്തമായ കാറ്റും പൊടിയുമാണ് രാജ്യത്തെ പലയിടത്തും അനുഭവപ്പെട്ടത്. റോഡുകളിലും തുറസ്സായ മറ്റുസ്ഥലങ്ങളിലും ദൃശ്യപരത കുറഞ്ഞ സാഹചര്യമായിരുന്നു. വൈകീട്ട് വരെ ഈ അസ്ഥിര കാലാവസ്ഥ തുടർന്നു. ശക്തമായ കാറ്റുള്ളതിനാൽ കടലിലിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്.
ഈ കാറ്റ് സമുദ്ര നേവിഗേഷനേയും സുരക്ഷയെയും ബാധിച്ചേക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റും പൊടിപടലങ്ങളും അടങ്ങിയ കാലാവസ്ഥ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള അറിയിപ്പ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അധികാരികൾ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും ഔദ്യോഗിക കാലാവസ്ഥ നിർദേശങ്ങൾ പാലിക്കാനും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

