‘ഹാർട്ട്സ്ട്രിങ്സ്’; മലയാളി വിദ്യാർഥിനിയുടെ കാവ്യവഴികൾ
text_fieldsകാശ് വി. സുബിൻ ജഗദീഷ് എഴുതിയ കവിത സമാഹാരം ഇന്ത്യൻ എംബസി സെക്കൻഡ്
സെക്രട്ടറി ഇഹ്ജാസ് അസ്ലം പ്രകാശനം ചെയ്യുന്നു
മനാമ: ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയുടെ ആദ്യ കവിത സമാഹാരമായ ‘ഹാർട്ട്സ്ട്രിങ്സ്’ പ്രകാശനം ചെയ്തു. കണ്ണൂർ സ്വദേശിനി കാശ് വി. സുബിൻ ജഗദീഷ് എഴുതിയ കവിതാസമാഹാരം ഇന്ത്യൻ എംബസിയിൽ അരങ്ങേറിയ ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിൽ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലമാണ് പ്രകാശനം ചെയ്തത്.
കണ്ണൂർ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. അബ്ദുൽ ഖാദർ മാങ്ങാടാണ് അവതാരിക എഴുതിയിരിക്കുന്നത്. ലവ്, ലോസ്, പെയിൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 51 കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രകാശന ചടങ്ങിൽ പുസ്തകത്തിന്റെ പബ്ലിഷറായ പദ്മശ്രീ ബുക്ക്സ് സ്ഥാപകൻ നാലപ്പാടം പത്മനാഭനും പങ്കെടുത്തു. സുബിൻ ജഗദീഷിന്റെയും ജിഷ കണിയാൻകണ്ടിയുടെയും മകളാണ് കാശ് വി ജഗദീഷ്. 2009ൽ കുവൈത്തിലാണ് കാശ് വി. ജനിച്ചത്. 2020ലാണ് ബഹ്റൈനിലെത്തിയത്. ദാനാ മാളിലെ ബുക്ക്മാർട്ടിൽ ഹാർട്ട്സ്ട്രിങ്സ് ലഭ്യമാണ്. അധികം താമസിയാതെ ഉടൻ ആമസോണിലും ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

