ഹൃദയപൂർവം പത്തനംതിട്ട പരിപാടി ഇന്ന്
text_fieldsമനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബഹറൈന്റെ അഞ്ചാമത് വാർഷികാഘോഷം ഉദ്ഘാടനവും പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ഹൃദയപൂർവം പത്തനംതിട്ട എന്ന പേരിൽ ഇന്ന് വൈകീട്ട് ആറുമുതൽ സെഗയ ബി.എം.സി ഹാളിൽ നടത്തും. പ്രശസ്ത മാധ്യമപ്രവർത്തക സുജയ പാർവതി മുഖ്യാതിഥിയായി പങ്കെടുക്കും.
ബഹ്റൈൻ സെന്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. ഫാദർ ജേക്കബ് തോമസ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ വർഗീസ്, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഡയറക്ടർ തോമസ് മാമൻ, ജോൺസൺ കല്ലുവിളയിൽ തുടങ്ങിയവർ പങ്കെടുക്കും. മാജിക് ഷോ, മെന്റലിസം ഡാൻസ്, പാട്ട് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്.
പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങും നടക്കും.
2026- 27 വർഷത്തെ ഭാരവാഹികൾ: പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം, സെക്രട്ടറി സുനു കുരുവിള, ട്രഷറർ വിനീത് വി.പി.,
രക്ഷാധികാരി വർഗീസ് മോഡിയിൽ, വൈസ് പ്രസിഡന്റ് മോൻസി ബാബു, ജോയന്റ് സെക്രട്ടറി സിജി തോമസ്, ജോയന്റ് ട്രഷറർ അനിൽകുമാർ, ലേഡീസ് വിങ് പ്രസിഡന്റ് ദയ ശ്യം, സെക്രട്ടറി ലിബി ജയ്സൺ എന്നിവരടങ്ങുന്ന പുതിയ കമ്മിറ്റി ഇന്ന് ചുമതലയേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

