‘ഹാർട്ട് ബഹ്റൈൻ’ കൂട്ടായ്മ കേരളപ്പിറവി-ശിശുദിനാഘോഷം
text_fieldsഹാർട്ട് ബഹ്റൈൻ' കൂട്ടായ്മ കേരളപ്പിറവിയും ശിശുദിനവും
ആഘോഷിച്ചപ്പോൾ
മനാമ: പ്രവാസലോകത്തും പിറന്ന നാടിന്റെ ഓർമകൾക്ക് പുതുമ നൽകി 'ഹാർട്ട് ബഹ്റൈൻ' കൂട്ടായ്മ കേരളപ്പിറവിയും ശിശുദിനവും വിപുലമായി ആഘോഷിച്ചു.
'കേരളീയം 2025' എന്ന പരിപാടി ഹാർട്ടിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി. , ആണ്ടലൂസ് ഗാർഡനിൽ രാവിലെ ഒമ്പത് മണി മുതൽ കുട്ടികളും മുതിർന്നവരും ചേർന്ന് 'കേരളീയം 2025' ഒരു ഉത്സവമാക്കി മാറ്റി. ചടങ്ങിൽ അതിഥിയായി പങ്കെടുത്ത ഹരീഷ് പഞ്ചമി കുട്ടികളോടൊപ്പം പാട്ടും കളികളുമായി ചേർന്നു. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ എല്ലാവർക്കും രുചികരമായ പ്രഭാതഭക്ഷണവും നൽകി. കേരളത്തിലെ പതിനാല് ജില്ലകളെ പ്രതിനിധീകരിച്ച് ഓരോ ഗ്രൂപ്പുകളായി പരിചയപ്പെടുത്തി സംസാരിച്ചത് വേറിട്ട അനുഭവമായി.
ഡിസംബർ 12ന് നടക്കുന്ന ഹാർട്ട് ഫെസ്റ്റ് 25നുള്ള തയാറെടുപ്പിലാണ് ഗ്രൂപ്പ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

