ഹാർട്ട് ബഹ്റൈൻ എട്ടാംവാർഷികം ആഘോഷിച്ചു
text_fieldsഹാർട്ട് ബഹ്റൈൻ എട്ടാം വാർഷികാഘോഷപരിപാടി എം.പി മുഹമ്മദ് ഹുസൈൻ അൽ ജനാഹി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവസാന്നിധ്യമായ 'ഹാർട്ട് ബഹ്റൈൻ' എട്ടാം വാർഷികം ‘ഹാർട്ട് ഫെസ്റ്റ്’ എന്ന പേരിൽ സമുചിതമായി ആഘോഷിച്ചു. സൽമാനിയ കെ സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഫസ്റ്റ് ഡിസ്ട്രിക്റ്റ് എം.പി മുഹമ്മദ് ഹുസൈൻ അൽ ജനാഹി ഉദ്ഘാടനം ചെയ്തു. ഹാർട്ട് ഗ്രൂപ് അഡ്മിൻ അംഗം വിജീഷ് അധ്യക്ഷത വഹിച്ചു. പ്രജില പ്രജീഷ് സ്വാഗതം ആശംസിച്ചു. ഹാർട്ട് ബഹ്റൈന്റെ ആദരസൂചകമായി പ്രജീഷ് റാം എം.പിക്ക് മെമന്റോ കൈമാറി.
മേളകലാരത്നം സന്തോഷ് കൈലാസ്, പ്രമുഖ സാമൂഹിക പ്രവർത്തകൻ കെ.ടി. സലിം എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ സന്തോഷ് കൈലാസിനെ ഹാർട്ട് അംഗം സുശാന്ത് പൊന്നാട അണിയിച്ച് ആദരിച്ചു. കെ.ടി. സലിം ആഘോഷങ്ങൾക്ക് ആശംസകൾ നേർന്നു. സോപാനം വാദ്യകലാസംഘത്തിന്റെ ആവേശകരമായ ചെണ്ടമേളത്തോടെയാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. സബിത സാബു നന്ദി പറഞ്ഞു. സാബു പാലാ, ശ്രീനാഥ്, ഹാർട്ടിലെ കൊച്ചു കലാകാരി കുമാരി അനുർദേവ എന്നിവർ അവതാരകരായി വേദി നിയന്ത്രിച്ചു. ആഘോഷത്തിന്റെ മൂന്നാംഘട്ടത്തിൽ ഹാർട്ടിലെ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സദസ്സിന്റെ മനസ്സ് കീഴടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

