ഹെൽത്ത് ടൂറിസം; പുതിയ നിയമ നിർമാണവുമായി ശൂറ കൗൺസിൽ
text_fieldsമനാമ: ആരോഗ്യ മേഖലയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നിയമനിർമാണവുമായി ബഹ്റൈൻ ശൂറ കൗൺസിൽ. ചികിൽസക്കായി വിദേശത്തുനിന്ന് എത്തുന്നവർക്ക് പ്രത്യേക ‘ഹെൽത്ത് ടൂറിസം വിസ’ അനുവദിക്കുന്നതും സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതും ഉൾപ്പെടുന്ന കരട് നിയമമാണ് പരിഗണനയിലുള്ളത്.
ആരോഗ്യ സേവനങ്ങൾക്കായി രാജ്യത്തേക്ക് ആഗ്രഹിക്കുന്നവർക്ക് മാത്രമായി ഹെൽത്ത് ടൂറിസം വിസ അനുവദിക്കും. കൂടാതെ ആശുപത്രികൾ അവരുടെ ചികിത്സാനിരക്കുകൾ പരസ്യപ്പെടുത്തണം. രോഗികൾക്ക് നൽകുന്ന ബില്ലുകളിൽ ഓരോ സേവനത്തിന്റെയും നിരക്ക് വ്യക്തമായി രേഖപ്പെടുത്തണം. വിദേശത്തുനിന്നുള്ള രോഗികൾ എത്തുന്നതിനുമുമ്പ് തന്നെ അവർക്ക് നൽകേണ്ട ചികിത്സ, അതിന്റെ ചെലവ്, ചികിത്സയുമായി ബന്ധപ്പെട്ട റിസ്കുകൾ, പ്രതീക്ഷിക്കുന്ന ഫലം എന്നിവ സംബന്ധിച്ച രേഖാമൂലമുള്ള അറിയിപ്പ് നൽകിയിരിക്കണം. ഇതിനായി ഒരു ദേശീയ സമിതി രൂപീകരിക്കും. നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ആയിരിക്കും ഇതിന്റെ മേൽനോട്ടം വഹിക്കുക.
ഡോ. ജമീല അൽ സൽമാൻ, ഡോ. ജിഹാദ് അൽ ഫദൽ തുടങ്ങി അഞ്ച് ശൂറ കൗൺസിൽ അംഗങ്ങളാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

