Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​രോ​ഗ്യ​മേ​ഖ​ല...

ആ​രോ​ഗ്യ​മേ​ഖ​ല മെ​ച്ച​പ്പെ​ടു​ത്തും -മ​ന്ത്രി

text_fields
bookmark_border
ആ​രോ​ഗ്യ​മേ​ഖ​ല മെ​ച്ച​പ്പെ​ടു​ത്തും -മ​ന്ത്രി
cancel
camera_alt

ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത്​ അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ അ​സ്സ​യ്യി​ദ്​ ഹ​സ​ൻ ബി​ലാ​ദു​ൽ ഖ​ദീം ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

Listen to this Article

മ​നാ​മ: ആ​രോ​ഗ്യ സേ​വ​ന മേ​ഖ​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നീ​ക്കം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന്​​ പു​തി​യ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത്​ അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ അ​സ്സ​യ്യി​ദ്​ ഹ​സ​ൻ വ്യ​ക്ത​മാ​ക്കി.

ബി​ലാ​ദു​ൽ ഖ​ദീം ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ളു​ടെ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ​യും സ്വ​യം​ഭ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​തീ​ക്ഷി​ത വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​തി​ന്​ സ്വ​യം​ഭ​ര​ണ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടും.

സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​വും സാ​മൂ​ഹി​ക സു​ര​ക്ഷ​യും ശ​ക്ത​മാ​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന്​ അ​വ​ർ അ​റി​യി​ച്ചു. ആ​രോ​ഗ്യ​മ​​ന്ത്രി​യോ​ടൊ​പ്പം ഫാ​റൂ​ഖ്​ യൂ​സു​ഫ്​ അ​ൽ മു​അ​യ്യ​ദ്, പാ​ർ​ല​മെ​ന്‍റി​ലെ ധ​ന​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ അ​ഹ്​​മ​ദ്​ സ​ബാ​ഹ്​ അ​സ്സു​ലൂം എ​ന്നി​വ​രും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ​യും ​ആ​രോ​ഗ്യ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ലി​ലെ​യും ഉ​ദ്യോ​ഗ​സ്​​ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterHealth sector
News Summary - Health sector will be improved: Minister
Next Story