ഹെൽത്ത് റെഗുലേറ്ററി കോൺഫറൻസ് സെപ്റ്റംബർ 29 മുതൽ
text_fieldsനാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അധികൃതർ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മനാമ: നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) കോൺഫറൻസിന്റെ രണ്ടാം പതിപ്പ് സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്ന് വരെ നടക്കും. ആരോഗ്യകാര്യ സുപ്രീം കൗൺസിൽ പ്രസിഡന്റ് ലെഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നതെന്ന് എൻ.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. മറിയം അൽ ജലാഹ്മ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സുരക്ഷിതവും ഉയർന്ന നിലവാരത്തിലുള്ളതുമായ ആരോഗ്യപരിപാലനം എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ആരോഗ്യ മേഖലയിലെ ലൈസൻസുകളും നിയന്ത്രണങ്ങളും സംബന്ധിച്ച വിഷയങ്ങൾ കോൺഫറൻസിൽ അവതരിപ്പിക്കും. ഈ രംഗത്തെ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ മേഖലയിലെ എല്ലാ വിദഗ്ധരുടെയും സഹകരണം വർധിപ്പിക്കുകയും സമ്മേളനത്തിന്റെ ലക്ഷ്യമാണ്. കോൺഫറൻസിനോടനുബന്ധിച്ച് പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.