ആരോഗ്യ മേഖലയില്‍ ബഹ്‌റൈന്‍ മുന്‍നിരയില്‍ –ഹമദ് രാജാവ്
text_fieldsമനാമ: ആരോഗ്യ സേവന മേഖലയില്‍ ബഹ്‌റൈന്‍ മുന്‍നിരയിലാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹിെൻറ നേതൃത്വത്തിലെത്തിയ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സേവന മേഖലയില്‍ മന്ത്രാലയം കൈവരിച്ച നേട്ടങ്ങള്‍ പ്രശംസനീയമാണെന്നും അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്നതിലുള്ള ശ്രദ്ധ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹിെൻറ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് അദ്ദേഹം വിലയിരുത്തി. ചികിത്സ രംഗത്ത് മികച്ച നിലവാരം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യ മേഖലയില്‍ പുരോഗതി കൈവരിക്കുന്നതിനുള്ള നയങ്ങള്‍ നേരത്തെ തന്നെ രാജ്യത്ത് രൂപപ്പെടുത്തിയിരുന്നു. സ്വകാര്യ മേഖലക്കും കാര്യമായ പങ്കാളിത്തം നല്‍കുന്ന രീതിയാണ് തുടരുന്നത്.
ഒപ്പം ശക്തമായ നിരീക്ഷണവും ഉയര്‍ന്ന മാനദണ്ഡങ്ങളും വഴി ഗുണനിലവാരം ഉറപ്പുവരുത്താനും ശ്രമിച്ചിട്ടുണ്ട്. ജനങ്ങളുടെ സഹകരണം വിവിധ മേഖലകളിലെ പുരോഗതിയെ സഹായിച്ചിട്ടുണ്ട്. ആരോഗ്യ സേവന മേഖലയില്‍ കൂടുതല്‍ നേട്ടങ്ങൾ കൈവരിക്കാന്‍ മന്ത്രാലയത്തിന് സാധിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു. മന്ത്രാലയത്തിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ അംഗീകാരത്തിന് മന്ത്രി ഹമദ് രാജാവിന് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
