Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആരോഗ്യ മന്ത്രി ദുറാസിലും ബുദയ്യയിലും സന്ദർശനം നടത്തി
text_fieldsbookmark_border
മനാമ: വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ അറിയുന്നതിനും അവ പരിഹരിക്കുന്നതിനും ശ്രമം ശക്തമാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് കഴിഞ്ഞ ദിവസം ദുറാസിലും ബുദയ്യ ഹെല്‍ത് സെൻററിലും സന്ദര്‍ശനം നടത്തി. സന്ദര്‍ശന ശേഷം ശൂറ കൗണ്‍സിൽ മുൻ അംഗം അലി അല്അസ്ഫൂറൂമായി പ്രദേശവാസികളുടെ ആവശ്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടത്തി. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ മന്ത്രി സ്വീകരിച്ചു.
മന്ത്രിയെ അലി അല്‍അസ്ഫൂര്‍, പാര്‍ലമെൻറ് അംഗം ഫാത്തിമ അല്‍അസ്ഫൂര്‍, മുനിസിപ്പല്‍ കൗണ്‍സിൽ അംഗം ഫാത്തിമ അല്ഖത്തരി, ദുറാസിലെ പൗര പ്രമുഖര്‍ തുടങ്ങിയവർ ചേര്‍ന്ന് സ്വീകരിച്ചു. പ്രദേശത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം നല്‍കുന്നതിന് പദ്ധതി തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളുടെയും വികസനമാണ് സര്‍ക്കാരിെൻറ ലക്ഷ്യമെന്നും അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്നും അവര്‍ ഉറപ്പു നല്കി. ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന ഭാവി പദ്ധതികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.

Next Story