ആരോഗ്യ മന്ത്രി ആര്‍.സി.ഒ  സെക്രട്ടറിയെ സ്വീകരിച്ചു 

10:32 AM
10/08/2018

മനാമ: ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസ്സയ്യിദിനെ സ്വീകരിച്ചു. മാനുഷിക സഹായ മേഖലകളില്‍ ബഹ്റൈനകത്തും പുറത്തും ആര്‍.സി.ഒ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് മന്ത്രി വ്യക്തമാക്കി. മാനുഷിക സഹായ കാര്യങ്ങള്‍ക്കായുള്ള സദുദ്ദേശങ്ങളുടെ  അംബാസഡറായി ഡോ. മുസ്​തഫ അസ്സയ്യിദ് തെരഞ്ഞെടുക്കപ്പെട്ടതിനെ മന്ത്രി സ്വാഗതം ചെയ്യുകയും പ്രത്യേകം ആശംസകള്‍ അറിയിക്കുകയും ചെയ്തു. 

അറബ് എക്​സിക്യൂട്ടഡ് ഫൗണ്ടേഷനാണ് അദ്ദേഹത്തെ 
നോമിനേറ്റ് ചെയ്​തത്. ബഹ്റൈന്‍, ഈജിപ്​ത്​ വിദേശകാര്യ മന്ത്രാലയങ്ങള്‍ പിന്താങ്ങുകയും ചെയ്​തതതോടെ പ്രസ്​തുത സ്ഥാനം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്​ത കാര്യം മന്ത്രി അനുസ്​മരിച്ചു. അദ്ദേഹം രചിച്ച ‘എ​​​െൻറ  നാട് ബഹ്റൈന്‍’ എന്ന പുസ്​തകം മന്ത്രിക്ക് കൈമാറി. രാജ്യത്തി​​​െൻറ സാംസ്​കാരിക-വൈജ്ഞാനിക മേഖലക്ക് മുതല്‍ കൂട്ടായി പുസ്​തകം മാറുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്​തു. അനാഥകളുടെയും വിധവകളുടെയും സംരക്ഷണത്തിന് ആര്‍.സി.ഒ ചെയ്​തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്​തു. 

Loading...
COMMENTS