Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി​ക​ൾ​ക്കു​ള്ള...

പ്ര​വാ​സി​ക​ൾ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി: ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
പ്ര​വാ​സി​ക​ൾ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി:   ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
cancel

മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. രാ​ജ്യ​ത്ത് സെ​പ്റ്റം​ബ​റോ​ടെ പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. പ​ദ്ധ​തി​യു​ടെ പ്രീ​മി​യം സം​ബ​ന്ധി​ച്ച് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത് അ​റി​യി​ച്ചു. ഹ​കീം എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി 2024 അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ണ​മാ​യും പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​രാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഹ​കീം പ​ദ്ധ​തി​യി​ൽ ര​ണ്ട് പ്രോ​ഗ്രാ​മു​ക​ളു​ണ്ടാ​യി​രി​ക്കും. ഒ​ന്ന് നി​ർ​ബ​ന്ധി​ത​വും മ​റ്റൊ​ന്ന് ആ​വ​ശ്യ​ക്കാ​ർ​ക്ക് മാ​​ത്രം ചേ​രാ​വു​ന്ന​തു​മാ​ണ്.

നി​ർ​ബ​ന്ധി​ത ഹെ​ൽ​ത് ഇ​ൻ​ഷു​റ​ൻ​സ് പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള​താ​ണ്. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക തൊ​ഴി​ലു​ട​മ​യോ സ്​​പോ​ൺ​സ​റോ ന​ൽ​ക​ണം. ഇ​തി​ൽ ചേ​രു​ന്ന​തു​വ​ഴി പ്രാ​ഥ​മി​ക​മാ​യ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ നി​ശ്ചി​ത പ്രാ​യ​പ​രി​ധി​യി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കും. അ​ടി​യ​ന്ത​ര ചി​കി​ത്സ​യും ല​ഭി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യും ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ്ര​സ​വം, സൗ​ന്ദ​ര്യ​ചി​കി​ത്സ​ക​ൾ എ​ന്നി​വ​ക്ക് ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ല.

ഓ​പ്ഷ​ന​ലാ​യ പ​ദ്ധ​തി​ക്ക് തൊ​ഴി​ലാ​ളി​ക​ൾ പ്ര​ത്യേ​കം ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തു​ണ്ട്. സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളി​ൽ​നി​ന്നാ​ണ് ഈ ​പാ​​ക്കേ​ജ് എ​ടു​ക്കേ​ണ്ട​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്. എ​ല്ലാ പ​ദ്ധ​തി​ക​ളും നാ​ഷ​ന​ൽ ഇ​ൻ​ഷു​റ​ൻ​സ് പ്രോ​ഗ്രാ​മാ​യ സെ​ഹാ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും ആ​രോ​ഗ്യ പ​രി​ര​ക്ഷ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പ​ദ്ധ​തി​ക്കു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health InsuranceExpatriates
News Summary - Health Insurance Scheme
Next Story