Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹെൽത്ത്​ ഇന്‍ഷുറന്‍സ് ജി.സി.സി തല സമ്മേളനം അടുത്ത മാസം ബഹ്റൈനില്‍

text_fields
bookmark_border

മനാമ: ഹെൽത്ത്​ ഇന്‍ഷുറന്‍സ് ഗള്‍ഫ് മേഖല സമ്മേളനവും എക്സിബിഷനും അടുത്ത മാസം ബഹ്റൈനില്‍ നടക്കുമെന്ന് ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന ഈ വിഷയത്തിലെ പ്രഥമ സമ്മേളനത്തിനാണ് ബഹ്റൈന്‍ വേദിയാവുന്നത്.
ആരോഗ്യ മേഖലയുടെ നവീകരണമുദ്ദേശിച്ച് നടത്തുന്ന സമ്മേളനത്തോടനുബന്ധിച്ച് എക്​സിബിഷനും അരങ്ങേറും. നവംബര്‍ 18, 19 തീയതികളില്‍ ഈസ കള്‍ച്ചറല്‍ സെന്‍ററിലാണ് സമ്മേളനം നടക്കുക.
രാജ്യത്തെ ആരോഗ്യ മേഖല നവീകരിക്കുന്നതിനും പുഷ്ടിപ്പെടുത്തുന്നതിനും പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങളും കാഴ്​ചപ്പാടുകളും ഏറെ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി അയല്‍ രാഷ്​ട്രങ്ങളും അന്താരാഷ്​ട്ര തലത്തിലുള്ള വിവിധ രാഷ്​ട്രങ്ങളും സഹകരിക്കാന്‍ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു പ്രതീക്ഷ സാക്ഷാല്‍ക്കരിക്കാന്‍ കൂടിയാണ് സമ്മേളനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Health Insurance, Bahrain news
Next Story