ആരോഗ്യപ്രവർത്തകരുടെ പങ്ക് പ്രശംസനീയം –മന്ത്രി
text_fieldsമനാമ: രാജ്യത്തെ ആരോഗ്യമേഖലയുടെ നെടുന്തൂണാണ് ആരോഗ്യ പ്രവർത്തകരെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹ് പറഞ്ഞു. ആരോഗ്യപ്രവർത്തകർ സേവനമനുഷ്ഠിക് കുന്ന സ്ഥലങ്ങളിൽ അവർക്ക് നന്ദി രേഖപ്പെടുത്താൻ സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി.കോവിഡ് വ്യാപനം തടയുന്നതിൽ നഴ്സിങ് ജീവനക്കാർ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഇക്കാര്യത്തിൽ അവരെ അഭിനന്ദിക്കുകയും ആദരിക്കുകയും വേണം.
ഏതു വെല്ലുവിളിയും നേരിടാൻ ബഹ്റൈനിലെ ആരോഗ്യപ്രവർത്തകർ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിലെയും ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെൻററിലെയും കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങളിലും മന്ത്രി സന്ദർശനം നടത്തി.
