Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ഹെ​​ല്‍ത്ത്​...

'ഹെ​​ല്‍ത്ത്​ അ​​ല​​ര്‍ട്ട്' വെ​​ബ്സൈ​​റ്റ് ആ​​രം​​ഭി​​ച്ചു

text_fields
bookmark_border
ഹെ​​ല്‍ത്ത്​ അ​​ല​​ര്‍ട്ട് വെ​​ബ്സൈ​​റ്റ് ആ​​രം​​ഭി​​ച്ചു
cancel

മ​നാ​മ: ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി 'ഹെ​ല്‍ത്ത്​ അ​ല​ര്‍ട്ട്' വെ​ബ്​​സൈ​റ്റ് ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന​വും അ​ടി​യ​ന്ത​ര​വു​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നാ​ണ് ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തു​ക. പൊ​തു ആ​രോ​ഗ്യ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​ണി​തെ​ന്ന് മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍ത് സ​ഈ​ദ് അ​സ്സാ​ലി​ഹ് അ​റി​യി​ച്ചു.

മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സേ​വ​നം ഏ​വ​ര്‍ക്കും ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ആ​രോ​ഗ്യ​മു​ള്ള​തും സു​ര​ക്ഷി​ത​മാ​യ​തു​മാ​യ സ​മൂ​ഹ​ത്തെ വാ​ര്‍ത്തെ​ടു​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ട്ട രൂ​പ​ത്തി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഇ​തി​െൻറ മു​ന്‍നി​ര​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് അ​വ​ര്‍ പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. രാ​ജ്യ​ത്തെ ഏ​റ്റ​വും പു​തി​യ ആ​രോ​ഗ്യ വാ​ര്‍ത്ത​ക​ളും സം​ഭ​വ വി​കാ​സ​ങ്ങ​ളും വെ​ബ്സൈ​റ്റ് വ​ഴി ല​ഭ്യ​മാ​ക്കു​മെ​ന്നും ആ​വ​ശ്യ​മാ​യ അ​പ്ഡേ​ഷ​ന്‍ കൃ​ത്യ​മാ​യി ന​ല്‍കു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WebsiteHealth AlertHealth News
Next Story