Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമാജത്തിൽ ‘സൗപർണിക’...

സമാജത്തിൽ ‘സൗപർണിക’ നാടകം ജൂൺ 26ന്

text_fields
bookmark_border
സമാജത്തിൽ ‘സൗപർണിക’ നാടകം ജൂൺ 26ന്
cancel
camera_alt

അണിയറ പ്രവർത്തകർ

മനാമ: മലയാള നാടകവേദിയിൽ തനതു നാടകവേദി പ്രസ്ഥാനത്തിനും ആധുനിക ദൃശ്യസംസ്കാരത്തിനും പുതിയൊരു ഭാവുകത്വം നൽകിയ പ്രൊഫ. നരേന്ദ്രപ്രസാദ് രചിച്ച 'സൗപർണിക' നാടകം ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുന്നു. ബി.കെ.സ് സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ധിമഹി പ്രൊഡക്ഷൻസിന്റെ ബാനറിൽ 2026 ജൂൺ 26ന് വൈകുന്നേരം 7.30 ന് അവതരിപ്പിക്കുന്ന ഈ നാടകം സംവിധാനം ചെയ്യുന്നത് സന്ധ്യ ജയരാജ് ആണ്.

പ്രണയവും വിരഹവും കാത്തിരിപ്പും അതീന്ദ്രിയതയും ഇഴചേർന്ന വികാരസാന്ദ്രമായ കഥയാണ് സൗപർണിക. യക്ഷിയായ സൗപർണികയുടെയും യുവാവായ വെൺമണിയുടെയും ആത്മബന്ധത്തിലൂടെ മനുഷ്യവികാരങ്ങളുടെ ആഴവും പ്രണയത്തിന്റെ അനശ്വരതയും ഈ നാടകം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ശക്തമായ സംഭാഷണങ്ങളും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും നാടകീയമായ രംഗാവിഷ്കാരവും കൊണ്ട് മലയാള നാടകസാഹിത്യത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ കൃതിയാണ് സൗപർണിക. നരേന്ദ്രപ്രസാദിന്റെ തനതായ കാവ്യാത്മകമായ സംഭാഷണങ്ങളും, കേരളീയ അനുഷ്ഠാന കലകളുടെ സ്വാധീനമുള്ള അവതരണം പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു നാടകാനുഭവം സമ്മാനിക്കുമെന്ന് തീർച്ചയാണ്. പ്രവേശനം സൗജന്യമായ ഈ നാടകം ആസ്വദിക്കുന്നതിനായി ബഹ്‌റൈനിലെ എല്ലാ നാടകാസ്വാദകരെയും കലാപ്രേമികളെയും സാദരം ക്ഷണിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ ബോണി ജോസ് 39954014, വിജിന സന്തോഷ് 39115221.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamadramaGulf NewsBahrain
News Summary - he play 'Sauparnika' will be performed at Samajam on June 26th
Next Story