Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫാർമേഴ്‌സ് മാർക്കറ്റിൽ...

ഫാർമേഴ്‌സ് മാർക്കറ്റിൽ വിളവെടുപ്പ് ഉത്സവം; ഒമ്പത് ആഴ്ചയ്ക്കുള്ളിൽ വിറ്റഴിച്ചത് 212 ടൺ പച്ചക്കറികൾ

text_fields
bookmark_border
ഫാർമേഴ്‌സ് മാർക്കറ്റിൽ വിളവെടുപ്പ് ഉത്സവം; ഒമ്പത് ആഴ്ചയ്ക്കുള്ളിൽ വിറ്റഴിച്ചത് 212 ടൺ പച്ചക്കറികൾ
cancel
Listen to this Article

മ​നാ​മ: രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​ക്ക് പു​ത്ത​ൻ ഉ​ണ​ർ​വേ​കി ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റ് കു​തി​ക്കു​ന്നു. 2025–2026 സീ​സ​ൺ ആ​രം​ഭി​ച്ച് ഒ​മ്പ​തു ആ​ഴ്ച പി​ന്നി​ടു​മ്പോ​ൾ ഏ​ക​ദേ​ശം 212 ട​ൺ പ്രാ​ദേ​ശി​ക പ​ച്ച​ക്ക​റി​ക​ളാ​ണ് മാ​ർ​ക്ക​റ്റി​ൽ വി​റ്റ​ഴി​ച്ച​ത്. 104 വ്യ​ത്യ​സ്ത ഇ​നം കാ​ർ​ഷി​ക വി​ള​ക​ൾ വി​പ​ണി​യി​ലെ​ത്തി​യ​ത് ബ​ഹ്‌​റൈ​ന്റെ ഭ​ക്ഷ്യ​സു​ര​ക്ഷ രം​ഗ​ത്തെ വ​ലി​യ മു​ന്നേ​റ്റ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. പ്രാ​ദേ​ശി​ക​മാ​യി ഉ​ൽ​പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ട്ട​ത് ത​ക്കാ​ളി​യാ​ണ്. 11,954 കി​ലോ ത​ക്കാ​ളി​യാ​ണ് ഈ ​കാ​ല​യ​ള​വി​ൽ മാ​ത്രം വി​റ്റ​ഴി​ച്ച​ത്. റെ​ഡ് ചെ​റി ത​ക്കാ​ളി 9,525 കി​ലോ, മ​ത്ത​ങ്ങ 8,524 കി​ലോ, വ​ഴു​ത​ന 8,355 കി​ലോ, കോ​ളി​ഫ്ല​വ​ർ (വെ​ള്ള) 7,424 കി​ലോ എ​ന്നീ പ​ച്ച​ക്ക​റി​ക​ളും വ​ലി​യ തോ​തി​ൽ വി​റ്റ​ഴി​ക്ക​പ്പെ​ട്ടു. ഇ​വ കൂ​ടാ​തെ ചോ​ളം, ക​ക്കി​രി, ബീ​റ്റ്‌​റൂ​ട്ട് തു​ട​ങ്ങി​യ​വ​ക്കും വി​പ​ണി​യി​ൽ വ​ലി​യ പ്രി​യ​മാ​ണ് ല​ഭി​ച്ച​ത്. മു​നി​സി​പ്പാ​ലി​റ്റി-​കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​വും നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റി​വ് ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ സെ​ക്ട​ർ ഡെ​വ​ല​പ്‌​മെ​ന്റും സം​യു​ക്ത​മാ​യാ​ണ് ഈ ​വി​പ​ണി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്തി​ക്കാ​ൻ ഈ ​പ്ലാ​റ്റ്‌​ഫോം വ​ലി​യ സ​ഹാ​യ​മാ​ണ് ന​ൽ​കു​ന്ന​ത്.

സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും സ​ന്ദ​ർ​ശ​ക​രും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു ജ​ന​വി​ഭാ​ഗം ആ​ഴ്ച​തോ​റും മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. ത​ദ്ദേ​ശീ​യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം വ​ർ​ധി​ക്കു​ന്ന​താ​യും ദേ​ശീ​യ ഉ​ൽ​പ​ന്ന​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന സം​സ്കാ​രം വ​ള​രു​ന്ന​താ​യും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സീ​സ​ണി​ലെ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റ് 2026 ഫെ​ബ്രു​വ​രി 14 വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vegetablesBahrain NewsHarvest FestivalFarmers Market
News Summary - Harvest festival at Farmers Market; 212 tons of vegetables sold in nine weeks
Next Story