Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹാർമോണിയസ്​ കേരള

ഹാർമോണിയസ്​ കേരള നാളെ

text_fields
bookmark_border
ഹാർമോണിയസ്​ കേരള നാളെ
cancel

മനാമ: അതിരുകൾ ഇല്ലാത്ത മാനവ​ികതയുടെ സന്ദേശമുണർത്തിയും മനുഷ്യസാഹോദര്യത്തി​​െൻറ അളവറ്റ സൗഹൃദഗീതങ്ങൾ ഉയർത്ത ിയും ‘ഗൾഫ്​ മാധ്യമം’ സംഘടിപ്പിക്കുന്ന ഹാർമോണിയസ്​ കേരള നാളെ ബഹ്​റൈനിൽ ഇൗസ ടൗണിലെ ഇന്ത്യൻ സ്​കൂളിൽ നടക്കും. ബ ഹ്​റൈൻ മലയാളി സമൂഹത്തി​​െൻറ ആത്​മസ്​പന്ദനങ്ങൾക്കും പോറ്റമ്മയായ ബഹ്​റൈനോടുള്ള സ്​നേഹവായ്​പ്പിനും വേദിയാ കുന്ന ആഘോഷം ചരിത്രമായി മാറുമെന്ന കണക്കുകൂട്ടലിലാണ്​ സംഘാടകസമിതി. ഇൻഫർമേഷൻ മന്ത്രാലയത്തി​​െൻറ രക്ഷാധികാരത് തിലാണ്​ പരിപാടി നടക്കുക. എല്ലാ ഒരുക്കവും പൂർത്തിയായ ആഘോഷത്തിന്​ മലയാളത്തി​​െൻറ അഭിമാനമായ താരം മമ്മൂട്ടിയാണ ്​ എത്തുന്നത്​. ഒരു ഇടവേളക്കുശേഷമാണ്​ ബഹ്​റൈനിലെ മലയാളികളെ അഭിസംബോധന ചെയ്യാൻ അദ്ദേഹം എത്തുന്നത്​ എന്നതും പ് രത്യേകതയാണ്​.

പി. ജയചന്ദ്രനെ ബഹ്​റൈൻ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

ആയിരങ്ങൾ സകുടുംബം ടിക്കറ്റ്​ എടുത്ത്​ പരിപാടി ആസ്വാദിക്കാൻ കാത്തിരിക്കുകയാണ്​. ഭാവ ഗായകനായ പി.ജയചന്ദ്ര​ൻ പാടാനെത്തുന്നു എന്നതും ഏവരേയും ആ​ഹ്ലാദത്തിലാഴ്​ത്തിയിട്ടുണ്ട്​. മലയാളികൾക്ക്​ മറക്കാൻ കഴിയാത്ത മധുരഗാനങ്ങൾ ആലപിച്ച്​ മനസുകളിൽ സ്ഥാനം നേടിയ അദ്ദേഹത്തി​​െൻറ ഗാനാലാപനത്തിന്​ സാക്ഷിയാകാനുള്ള സുവർണ്ണാവസരമാണ്​ വന്നുചേർന്നിരിക്കുന്നത്​. മെഗാഇൗവൻറ്​ വൈകുന്നേരം ആറരമുതലാണ്​ ആരംഭിക്കുക. മനോജ്​ കെ ജയൻ, വിധുപ്രതാപ്​, മുഹമ്മദ്​ അഫ്​സൽ, നിഷാദ്​,ജോത്​സ്യന, മീനാക്ഷി, രഹ്​ന,ഉല്ലാസ്​ പന്തളം, നസീർ സംക്രാന്തി, സുശാന്ത്​ തുടങ്ങിയവരും പ​െങ്കടുക്കും. ഗാനമേളയും കോമഡി സ്​കിറ്റും എല്ലാം ചേർന്ന്​ മണിക്കൂറുകൾ നീണ്ട കലാസ്വാദനത്തിനാണ്​ ബഹ്​റൈൻ സാക്ഷ്യം വഹിക്കാൻ ഒരുന്നത്​. സമൂഹത്തി​​െൻറ വിവിധ മേഖലകളിലുള്ളവർ അണിനിരക്കുന്ന പ്രൗഡമായ സദസും ഹാർമോണിയസ്​ കേരളയെ വിത്യസ്​തമായ അനുഭവമാക്കും.

താരനിര എത്തിത്തുടങ്ങി
മനാമ: ഹാർമോണിയസ്​ കേരളയിൽ പ​െങ്കടുക്കാൻ താരനിര എത്തിത്തുടങ്ങി. പി.ജയചന്ദ്രൻ, രഹ്​ന, അഫ്​സൽ തുടങ്ങിയവർ ഇന്നലെ എത്തി. ബഹ്​റൈൻ വിമാനത്താവളത്തിൽ അതിഥികൾക്ക്​ പൂച്ചെണ്ടുകൾ നൽകിയാണ്​ സംഘാടകർ വരവേറ്റത്​.

ബഹ്​റൈൻ വിമാനത്താവളത്തിൽ അതിഥികൾക്ക്​ പൂച്ചെണ്ടുകൾ നൽകി വരവേൽക്കുന്നു

ചിത്രരചന മത്​സര വിജയികളെ ഹാർമോണിയസ്​ കേരളയിൽ പ്രഖ്യാപിക്കും
മനാമ: ‘ഗൾഫ്​ മാധ്യമം’ മാർച്ച്​ 29 ന്​ ലുലു ഹൈപ്പർമാർക്കറ്റി​​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രരചന മത്​സര വിജയികളെ ഹാർമോണിയസ്​ കേരള വേദിയിൽ പ്രഖ്യാപിക്കും. ഇവർക്ക​ുള്ള സമ്മാനദാനവും നടക്കും. ഹാർമോണിയസ്​ കേരളയുടെ പ്രചാരണാർഥമാണ്​ സനാബീസ്​ ലുലു ഹൈപ്പർമാർക്കറ്റിൽ കുട്ടികളുടെ വിവിധ തലങ്ങളിലായി ചിത്രരചന മത്​സരം നടന്നത്​. ആവേശകരമായ പങ്കാളിത്തമായിരുന്നു മത്​സരത്തിൽ ഉണ്ടായത്​. പ്രായം അഞ്ച്​ മുതൽ ഒമ്പത്​ വയസ്​ പൂർത്തിയാകാത്തവർവരെ, ഒമ്പത്​ മുതൽ 12 വയസ്​ പൂർത്തിയാകാത്തവർവരെ,12 മുതൽ 15 വയസ്​ പൂർത്തിയാകാത്തവർ വരെ, 15 മുതൽ 18 വയസ്​ തികയാത്തവർവരെ എന്നിങ്ങനെയുള്ള നാല്​ വിഭാഗങ്ങളിലായാണ്​ മത്​സരം നടന്നത്​.
വരയുടെ ലോകത്ത്​ അത്​ഭുതങ്ങൾ സൃഷ്​ടിക്കാൻ ശേഷിയുള്ള പ്രതിഭകളുടെ മാറ്റുരക്കലിനാണ്​ മത്​സരവേദി പശ്​ചാത്തലമായത്​.

ജനകീയത പ്രകടമായ പ്രചാരണ പ്രവർത്തനങ്ങൾ
മനാമ: മാസങ്ങളായി നടന്ന പ്രചാരണ പ്രവർത്തനങ്ങളാണ്​ ഹാർമോണിയസ്​ കേരളക്കായി നടന്നത്​. ബഹ്​റൈൻ മലയാളി സമൂഹത്തിലെ സമസ്​ത മേഖലകളിലുമുള്ള ആളുകളുടെ പ്രാതിനിധ്യം ഉറപ്പാക്കിയ ​അണിയറ ഒരുക്കങ്ങളാണ്​ ഇതുവരെ നടന്നത്​.
ഹാർമോണിയസ്​ കേരള, മലയാളി സമൂഹത്തി​​െൻറ സമ്പൂർണ്ണ ​െഎക്യം പ്രകടമാകുന്ന സംഗമം കൂടിയാകും. ഹാർമോണിയസ്​ കേരളക്കായി കഴിഞ്ഞ മാർച്ച്​ 12 ന്​ 330 അംഗ സ്വാഗതസംഘമാണ്​ രൂപവത്​ക്കരിച്ചത്​. ചെറുതും വലുതുമായ മലയാളി സംഘടനകളുടെ പ്രതിനിധികളെ പ​െങ്കടുപ്പിച്ചാണ്​ സ്വാഗതസംഘ ഭാരവാഹികളെ പ്രഖ്യാപിച്ചതും. തുടർന്ന്​ മാർച്ച്​ 15 ന്​ ഒരുമയുടെ ആഘോഷവുമായി വാക്കത്തോൺ അറാദ്​ പാർക്കിൽ നടന്നു. വൻജനക്കൂട്ടമാണ്​ കൂട്ടനടത്തത്തിൽ സംബന്​ധിക്കാൻ എത്തിയത്​. വനിതകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. സംഘടനകൾ തങ്ങളുടെ ബാനറിന്​ കീഴിലായി അംഗങ്ങളെ ഉൾപ്പെട​ുത്തിയായിരുന്നു വാക്കത്തോണിൽ അണിനിരന്നത്​.
തുടർന്ന്​ ഹാർമോണിയസ്​ കേരളയുടെ ടിക്കറ്റുകൾ വിൽപ്പന നടത്താൻ ഗൃഹസന്ദർശന പരിപാടികളും വ്യാപകമായ കാമ്പയിനുകളും നടത്തി. ആവേശത്തോടെയാണ്​ ടിക്കറ്റുകൾ ഏറ്റുവാങ്ങാൻ ജനം തയ്യാറായത്​. ഹാർമോണിയസ്​ കേരള ബഹ്​റൈൻ മലയാളികളുടെ ഹൃദയത്തിൽ എന്നും ഒാർക്കാൻ കഴിയുന്ന അനുഭവമാകുമെന്നാണ്​ പ്രവാസികളുടെ വിലയിരുത്തലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsharmonius kerala
News Summary - harmonius kerala-bahrain-gulf news
Next Story