ചരിത്രം സൃഷ്ടിക്കാൻ ഹാർമോണിയസ് കേരള; പ്രവാസ ജനത ആവേശത്തിൽ
text_fieldsമനാമ: ഒരുമയുടെ സന്ദേശവുമായി ഗൾഫ് മാധ്യമം ഏപ്രിൽ 12 ന് ഇൗസ ടൗണിലെ ഇന്ത്യൻ സ്കൂളിൽ ഒരുക്കുന്ന ഹാർമോണിയസ് കേ രളയുടെ ഒരുക്കം പുരോഗമിക്കുന്നു. മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടി വിശിഷ്ടാതിഥിയെത്തുന്ന പരിപാടി വൻ വിജയമ ാക്കാനുള്ള അണിയറ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഹാർ
മോണിയസ് കേരളക്ക് മമ്മൂട്ടി എത്തുമെന്നത് പ്രവാസ ലോകത്ത് ആഹ്ലാദമുണർത്തിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് അദ്ദേഹം ബഹ്റൈനിൽ എത്തുന്നത്. മലയാളി പ്രവാസികള ും ആരാധകരും അതീവ സന്തോഷത്തോടെയാണ് മമ്മൂട്ടിയുടെ വരവിനെ കാത്തിരിക്കുന്നത്. ഇൻഫർമേഷൻ മന്ത്രാലയത്തിെൻ റ രക്ഷാധികാരത്തിലാണ് പരിപാടി നടക്കുക. ഭാവ ഗായകനായ പി.ജയചന്ദ്രനും പെങ്കടുക്കും. പ്രതിഭാസമ്പന്നരായ ഗായകരും ചലച്ചിത്രപ്രതിഭകളും മറ്റ് കലാകാരൻമാരും അണിനിരക്കും. െഎക്യത്തിെൻറയും മാനവികതയുടെയും ആഘോഷമായാണ് ഇൗ മഹോത്സവം നടക്കുക. ഹാർമോണിയസ് കേരളയിൽ ബഹ്റൈനിലെ എല്ലാമേഖലകളിലുമുള്ള പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
മനാമ: ഗള്‍ഫ് മാധ്യമം ഏപ്രില്‍ 12ന് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ‘ഹാര്‍മോണിയസ് കേരള’ മെഗാ ഇവന്‍റുമായി ബന്ധപ്പെട്ട് മാര്‍ച്ച് 29 ന് രാവിലെ 8.30 മുതല്‍ മനാമ ലുലു ദാനാ മാളില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ചിത്ര രചനാ മല്‍സരത്തിൽ പെങ്കടുക്കാൻ കുട്ടികൾക്ക് ഏറെ താൽപര്യം. നാല് കാറ്റഗറിയായാണ് ചിത്രരചന നടക്കുന്നത്. ഒാൺലൈനായി രജിസ്റ്റർ ചെയ്യാം. ലാസം: https://click4m.madhyamam.com/harmonious-kerala/painting.കാറ്റഗറികൾ താെഴ പറയുന്നു. ഒന്ന്: പ്രായം അഞ്ച് മുതൽ ഒമ്പത് വയസ് പൂർത്തിയാകാത്തവർ വരെ. രണ്ട്: ഒമ്പത് മുതൽ 12 വയസ് പൂർത്തിയാകാത്തവർവരെ. മൂന്ന്: 12 മുതൽ 15 വയസ് പൂർത്തിയാകാത്തവർ വരെ. നാല്: 15 മുതൽ 18 വയസ് തികയാത്തവർവരെ. കാറ്റഗറി ഒന്നിന് ചിത്രത്തിന് നിറം കൊടുക്കൽ മത്സരമായിരിക്കും. ഇവർക്ക് ചിത്രമുള്ള പേപ്പർ മത്സര സമയത്ത് നൽകും. മറ്റുള്ളവർക്ക് വിഷയം: അതിരുകളില്ലാത്ത മാനവികത. കളർ പെൻസിൽ, ക്രയോൺസ്, വാട്ടർ കളർ എന്നിവ ഉപയോഗിക്കുന്നവർ ഇവയെല്ലാം കൊണ്ടുവരേണ്ടതാണ്. കടലാസ് സംഘാടകർ നൽകും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
മെഗാഇൗവൻറ് വൈകുന്നേരം ആറരമുതലാണ് ആരംഭിക്കുക. മനോജ് കെ ജയൻ, വിധുപ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്,ജോത്സ്യന, മീനാക്ഷി, രഹ്ന,ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവർ പെങ്കടുക്കും. ഗാനമേളയും കോമഡി സ്കിറ്റും എല്ലാം ചേർന്ന് മണിക്കൂറുകൾ നീണ്ട കലാസ്വാദനത്തിനാണ് ബഹ്റൈൻ സാക്ഷ്യം വഹിക്കാൻ ഒരുന്നത്. ടിക്കറ്റ് വിൽപ്പനയും വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ടിക്കറ്റുകൾ ലഭിക്കുന്ന സ്ഥലങ്ങൾ ചുവടെ: ഗൾഫ് മാധ്യമം മുഹറഖ് ഒാഫീസ്, മനാമ റിയാ ട്രാവൽസ് ((ഗോൾഡ് സിറ്റിക്ക് സമീപം), മനാമ ഫോർ ജി വേൾഡ് മൊബൈൽ (ഗോൾഡ് സിറ്റിക്ക് സമീപം), മനാമ ന്യൂസ് ബുക്ക് ഷോപ് (ബാബുൽ ബഹ്റൈൻ പോലീസ് സ്റ്റേഷന് സമീപം), ഗുദൈബിയ ഒാർക്കിഡ് കർട്ടൻ (യൂനിേവഴ്സൽ ഫുഡ്സെൻററിന് സമീപം), മിയാമി ബുക്ക് ഷോപ്പ് (ഇന്ത്യൻ ക്ലബിന് സമീപം), സൽമാനിയ സ്റ്റുഡിയോ (റെഡ് ടാഗിന് സമീപം), അൽ ദെയ്ഫ് സ്റ്റുഡിയോ (കോപ്പിടോപ്പിന് സമീപം), ഉമുൽ ഹസം (ഫോൺ 39299255), ഹമദ് ടൗൺ (ഫോൺ 35640482), ബുദയ്യ (ഫോൺ 34019848), ഹൂറ (ഫോൺ 39102573), സനാബീസ്, ജിദ്ഹഫ്സ് (ഫോൺ 35581018), ആലി (ഫോൺ 35640482),െവസ്റ്റ് റിഫ, ഇൗസ്റ്റ് റിഫ ഹജിയാത്, (ഫോൺ 39142952),ഇൗസാ ടൗൺ, ടൂബ്ലി, ജിദാലി (ഫോൺ 39380829), സനദ്, മആമിർ, (ഫോൺ 39260913), മുഹറഖ്, കാസിനോ, ഹാല (ഫോൺ 36716024)മാഹൂസ്, ജുഫൈർ, അദ്ലിയ (ഫോൺ 33971482)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
