ഹാർമോണിയസ് കേരള: ബഹ്റൈനിലെ ചിത്രരചന മത്സരം ശ്രദ്ധേയമായി

20:52 PM
31/03/2019
IMG_6849

മനാമ: ‘ഗള്‍ഫ് മാധ്യമം’ ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളില്‍ ഏപ്രിൽ 12 ന് സംഘടിപ്പിക്കുന്ന ‘ഹാര്‍മോണിയസ് കേരള’യുടെ മുന്നോടിയായ ചിത്രരചന മത്സരം ഇന്നലെ മനാമ ലുലു ദാനാ മാളില്‍ നടന്നു. ലുലു ദാനാ മാളി​െൻറ സഹകരണത്തോടെ നടന്ന മത്സരത്തിൽ നൂറുകണക്കിന് കുട്ടികൾ പെങ്കടുത്തു. 

harmonious kerala

അഞ്ച് മുതൽ എട്ടു വയസുവരെ, ഒമ്പത് മുതൽ 11വരെ,  12 മുതൽ 14 വരെ, 15 മുതൽ 17 വയസുവരെ എന്നിങ്ങനെയുള്ള നാല് വിഭാഗങ്ങളിലാണ് മത്സരം നടന്നത്. രാവിലെ 7.45 ന് ചിത്രരചന മത്സരത്തി​െൻറ ഉദ്ഘാടനം ‘ഗൾഫ് മാധ്യമം’ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ നിർവഹിച്ചു. ലുലു ദാനാമാൾ ജനറൽ മാനേജർ നിസാം സാന്നിധ്യം വഹിച്ചു.

harmonious kerala

ഗൾഫ് മാധ്യമം റഡിഡൻറ് മാനേജർ അബ്ദുൽ ജലീൽ സ്വാഗതവും ബ്യൂറോ ഇൻ ചാർജ് ഷമീർ മുഹമ്മദ് നന്ദിയും പറഞ്ഞു. തുടർന്ന് എട്ട് മണിക്ക് കിഡ്സ് വിഭാഗം മത്സരം ആരംഭിച്ചു. അതിനുശേഷം മറ്റുള്ള  മത്സരങ്ങളും നടന്നു. ഹെൽപ് െഡസ്ക്കുകളും ആറ് രജിസ്ട്രേഷൻ റിപ്പോർട്ടിങ് കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. മത്സരം തങ്ങൾക്ക് പുതുമയുള്ള അനുഭവം നൽകിയതായി കുട്ടികൾ പ്രതികരിച്ചു.

harmonious kerala

രക്ഷിതാക്കളും മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അടുക്കും ചിട്ടയോടും പരിപാടി പൂർണ്ണ വിജയമാക്കാൻ നിരവധി വോളണ്ടിയർമാരും ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരും ഒരുമയോടെ പ്രവർത്തിച്ചതും ശ്രദ്ധേയമായി.

harmonious kerala
Loading...
COMMENTS