Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒരുമയുടെ ഉത്സവത്തിൽ...

ഒരുമയുടെ ഉത്സവത്തിൽ ആയിരക്കണക്കിന് പ്രവാസികൾ അണിനിരക്കും

text_fields
bookmark_border
ഒരുമയുടെ ഉത്സവത്തിൽ ആയിരക്കണക്കിന് പ്രവാസികൾ അണിനിരക്കും
cancel

മ​നാ​മ: അ​തി​രു​ക​ളി​ല്ലാ​ത്ത മാ​ന​വി​ക​ത​യും ഒ​രു​മ​യു​ടെ ആ​ഘോ​ഷ​വു​മാ​യി ഏ​പ്രി​ൽ 12ന് ​ബ​ഹ്റൈ​നി​ൽ ഇൗ​ സ ടൗ​ണി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഹാ​ർ​​േമ​ാണി​യ​സ് കേ​ര​ള’​യി​ൽ ആ​യി ​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ അ​ണി​നി​ര​ക്കും. ഇ​തി​നാ​യു​ള്ള ടി​ക്ക​റ്റു​ക​ൾ വി​വി​ധ മ​ല​യാ​ളി സ​മൂ​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്നു​ണ്ട്. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. ബ​ഹ്റൈ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഇ​തു​വ​രെ കാ​ണാ​ൻ ക​ഴി​യാ​ത്ത ആ​വേ​ശ​മാ​ണ് ഹാ​ർ​​േമാ​ണി​യ​സ് കേ​ര​ള​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. പ്ര​ചാ​ര​ണ​വും ടി​ക്ക​റ്റ് വി​ൽ​പ​ന​യും ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ്​ ആ​രം​ഭി​ച്ചു. 330 അം​ഗ​ങ്ങ​ളു​ള്ള സ്വാ​ഗ​ത​സം​ഘ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യ വി​വി​ധ മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ട​ന​ക​ളെ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച​ത്. എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന​ക​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വാ​ഗ​ത​സം​ഘം എ​ന്ന​തും ഹാ​ർ​​േമ​ണി​യ​സ് കേ​ര​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.


ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യും സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​ക​ളി​ലേ​ക്ക് ക​ട​ന്നു​ചെ​ന്നും സം​ഘാ​ട​ക സ​മി​തി പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഒ​രു​മ​യു​ടെ ആ​ഘോ​ഷ​ത്തി​ൽ എ​ല്ലാ​വ​രും എ​ത്തി​ച്ചേ​രു​ക എ​ന്ന സ്നേ​ഹ​പൂ​ർ​വ​മാ​യ ആ​ഹ്വാ​ന​മാ​ണ് സ്വാ​ഗ​ത​സം​ഘ​വും മു​ന്നോ​ട്ടു​െ​വ​ക്കു​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ത​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. ഹാ​ർ​​േമ​ാണി​യ​സ് കേ​ര​ള​യു​ടെ വി​ളം​ബ​രം അ​റി​യി​ച്ച് മാ​ർ​ച്ച് 15ന് ​ന​ട​ത്തി​യ കൂ​ട്ട​ന​ട​ത്ത​വും മാ​ർ​ച്ച് 29ന് ​ന​ട​ത്തി​യ കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന മ​ത്സ​ര​വും വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. ഏ​പ്രി​ൽ 12ലെ ​ക​ലാ​സ​ന്ധ്യ​യി​ൽ വ​ൻ​താ​ര​നി​ര​യാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. മ​മ്മൂ​ട്ടി, പി. ​ജ​യ​ച​ന്ദ്ര​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ, വി​ധു പ്ര​താ​പ്, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, നി​ഷാ​ദ്, ​േജ്യാ​ത്സ​ന, മീ​നാ​ക്ഷി, ര​ഹ്​​ന, ഉ​ല്ലാ​സ് പ​ന്ത​ളം, ന​സീ​ർ സം​ക്രാ​ന്തി, സു​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsHarmonious kerala
News Summary - harmonious kerala-bahrain-gulf news
Next Story