Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒര​ുമയുടെ വരലോകം...

ഒര​ുമയുടെ വരലോകം തീർത്ത്​ കുരുന്ന്​ പ്രതിഭകൾ

text_fields
bookmark_border
ഒര​ുമയുടെ വരലോകം തീർത്ത്​ കുരുന്ന്​ പ്രതിഭകൾ
cancel
camera_alt.?????????????? ????????? ??????? ???????? ??????? ?????? ???? ???? ???? ??????? ???????????. ????? ?????????????..?

മനാമ: ‘ഗള്‍ഫ് മാധ്യമം’ ബഹ്​റൈനിലെ ഇന്ത്യന്‍ സ്കൂളില്‍ ഏപ്രിൽ 12 ന്​ സംഘടിപ്പിക്കുന്ന ‘ഹാര്‍മോണിയസ് കേരള’യുട െ മുന്നോടിയായ ചിത്രരചന മത്​സരം ഇന്നലെ മനാമ ലുലു ദാനാ മാളില്‍ നടന്നു. ലുലു ദാനാ മാളി​​െൻറ സഹകരണത്തോടെ നടന്ന മ ത്​സരത്തിൽ നൂറുകണക്കിന്​ കുട്ടികൾ പ​​െങ്കടുത്തു. അഞ്ച്​ മുതൽ എട്ടു​ വയസുവരെ, ഒമ്പത്​ മുതൽ 11വരെ, 12 മുതൽ 14 വരെ, 15 മ ുതൽ 17 വയസുവരെ എന്നിങ്ങനെയുള്ള നാല്​ വിഭാഗങ്ങളിലാണ്​ മത്​സരം നടന്നത്​. രാവിലെ 7.45 ന്​ ചിത്രരചന മത്​സരത്തി​​െൻറ ഉ ദ്​ഘാടനം ‘ഗൾഫ്​ മാധ്യമം’ബഹ്​റൈൻ എക്​സിക്യൂട്ടീവ്​ കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ നിർവഹിച്ചു. ലുലു ദാനാമാൾ ജന റൽ മാനേജർ നിസാം സാന്നിധ്യം വഹിച്ചു.

ഗൾഫ്​ മാധ്യമം റഡിഡൻറ്​ മാനേജർ അബ്​ദുൽ ജലീൽ സ്വാഗതവും ബ്യൂറോ ഇൻ ചാർജ്​ ഷമീർ മുഹമ്മദ്​ നന്ദിയും പറഞ്ഞു. തുടർന്ന്​ എട്ട്​ മണി​ക്ക്​ കിഡ്​സ്​ വിഭാഗം മത്​സരം ആരംഭിച്ചു. അതിനുശേഷം മറ്റുള്ള മത്​സരങ്ങളും നടന്നു. ഹെൽപ്​ ​െഡസ്​ക്കുകളും ആറ്​ രജിസ്​ട്രേഷൻ റിപ്പോർട്ടിങ്​ കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. മത്​സരം തങ്ങൾക്ക്​ പ​ുതുമയുള്ള അനുഭവം നൽകിയതായി കുട്ടികൾ പ്രതികരിച്ചു. രക്ഷിതാക്കളും മികച്ച അഭിപ്രായമാണ്​ രേഖപ്പെടുത്തിയത്​. അടുക്കും ചിട്ടയോടും പരിപാടി പൂർണ്ണ വിജയമാക്കാൻ നിരവധി വോളണ്ടിയർമാരും ലുലു ഹൈപ്പർമാർക്കറ്റ്​ ജീവനക്കാരും ഒരുമയോടെ പ്രവർത്തിച്ചതും ശ്രദ്ധേയമായി.

പ്രതിഭയ​ുടെ മിന്നലാട്ടം; ഭാവന ചിറക്​ വിടർത്തി
മനാമ: നാളെയുടെ പ്രതീക്ഷകളാകേണ്ടവരാണ്​ എന്ന സൂചന നൽകിയാണ്​ ‘ഹാര്‍മോണിയസ് കേരള’ചിത്രരചന മത്​സരത്തിൽ പ​െങ്കടുത്ത കുട്ടികൾ ചിത്രങ്ങൾ വരച്ചത്​. ആവേശകരവും പ്രതീക്ഷാനിർഭരവുമായ ചിത്രങ്ങളാണ്​ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ രൂപപ്പെട്ടത്​. ചിന്തകൾ അതിരുകൾക്കപ്പുറത്തേക്ക്​ പാഞ്ഞപ്പോൾ മാനവികതയും സൗഹൃദവും മനുഷ്യസാഹോദര്യവും ലക്ഷ്യമിട്ട നിരവധി ചിത്രങ്ങൾ പിറന്നു. കുട്ടികൾ വർത്തമാനകാലത്തി​​െൻറ മൗനസാക്ഷികളെല്ലന്നും മറിച്ച്​ കരുത്തുറ്റ ആശയങ്ങളുടെ ഉറവിടങ്ങളാണെന്നും വിളിച്ചുപറയുന്ന സർഗാത്​മകത ഒാരോ ചിത്രങ്ങളിലും കൃത്യവ​ും വ്യക്തവുമായിരുന്നു.

‘ഹാർമോണിയസ്​ കേരള’ ഉജ്ജ്വലമാക്കാൻ ടീം മല്ലു റോക്കേഴ്​സും

മനാമ: ഏപ്രിൽ 12 ലെ ഗൾഫ്​ മാധ്യമം ഹാർമോണിയസ്​ കേരള ചരിത്രസംഭവമാക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കു​േമ്പാൾ പരിപാടിയുടെ വിജയത്തിനായി തങ്ങൾ മുൻനിരയിൽ ഉണ്ടാകുമെന്ന്​ പ്രവാസി മലയാളികളുടെ സംഘടനയായ മല്ലു റോ​േക്കഴ്​സ്​ ബഹ്​റൈൻ അറിയിച്ചു. ഗൾഫ്​ മാധ്യമം ഒാഫീസിലെത്തിയാണ്​ ഭാരവാഹികളും അംഗങ്ങളും ​െഎക്യദാർഡ്യം അറിയിച്ചത്​.

മല്ലു റോക്കേഴ്​സ്​ ബഹ്​റൈൻ അംഗങ്ങൾ ഗൾഫ്​ മാധ്യമം റസിഡൻറ്​ മാനേജർ അബ്​ദുൽ ജലീലിൽ നിന്ന്​ ടിക്കറ്റുകൾ വാങ്ങുന്നു

സ്​നേഹവും ഒരുമയും പുലരുന്ന മലയാളികളുടെ ഉത്​സവമാണിത്​. ഹാർമോണിയസ്​ കേരള ​ മുന്നോട്ട്​ വക്കുന്ന ലക്ഷ്യം മാതൃകാപരമാണെന്നും ​അംഗങ്ങൾ പറഞ്ഞു. കലാപ്രവർത്തനങ്ങളിലൂടെ പ്രവാസി കുടുംബാംഗങ്ങളുടെ കൂട്ടായ്​മയായ തങ്ങൾക്ക്​ ഗൾഫ്​ മാധ്യമം നൽകുന്ന പിന്തുണക്കും അവർ നന്ദി രേഖപ്പെടുത്തി. തുടർന്ന്​ ‘ഹാർമോണിയസ്​ കേരള’യുടെ ഡയമണ്ട്​ ടിക്കറ്റുകൾ ടീം മല്ലു റോക്കേഴ്​സ്​ ടീം വാങ്ങി. ഗൾഫ്​ മാധ്യമം റസിഡൻറ്​ മാനേജർ അബ്​ദുൽ ജലീൽ ടിക്കറ്റ്​ വിതരണം നിർവഹിച്ചു. സംഗീതം, അഭിനയം എന്നിവയിൽ മികവ്​ തെളിയിച്ച സംഘടനയാണ്​ മല്ലു റോക്കേഴ്​സ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsHarmonious kerala
News Summary - harmonious kerala-bahrain-gulf news
Next Story