Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹാ​ർ​​േമാ​ണി​യ​സ്...

ഹാ​ർ​​േമാ​ണി​യ​സ് കേ​ര​ള: പ്ര​വാ​സി സ​മൂ​ഹ​ത്തിെൻറ ഒ​രു​മ​യു​ടെ ആ​ഘോ​ഷ​മാ​കും

text_fields
bookmark_border
ഹാ​ർ​​േമാ​ണി​യ​സ് കേ​ര​ള: പ്ര​വാ​സി സ​മൂ​ഹ​ത്തിെൻറ  ഒ​രു​മ​യു​ടെ ആ​ഘോ​ഷ​മാ​കും
cancel

മ​നാ​മ: ഗ​ൾ​ഫ് മാ​ധ്യ​മം ഏ​പ്രി​ൽ 12ന് ​ബ​ഹ്റൈ​നി​ലെ ഇൗ​സ ടൗ​ണി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഹാ​ർ​​േമാ​ണി​യ​സ് ക േ​ര​ള പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ ​കും. എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കു​ന്ന ഉ​ത്സ​വം എ​ന്ന നി​ല​യി​ലാ​ണ് ഹാ​ർ​മ​ണി​യ​സ് കേ​ര​ള​യു​ട െ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഇ​തി​െൻറ വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘ​ത്തി​ൽ ബ​ഹ്റൈ​നി​ലെ ചെ​റു​തും വ​ലു​തു​മാ​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു​ള്ള 330 പ്ര​തി​നി​ധി​ക​ളാ​ണു​ള്ള​ത്.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​െൻറ െഎ​ക്യ​വും പോ​റ്റ​മ്മ​യാ​യ ബ​ഹ്റൈ​നോ​ടു​ള്ള െഎ​ക്യ​ദാ​ർ​ഡ്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ന​ട​ക്കു​ന്ന ആ​ഘോ​ഷ രാ​വി​ൽ ഏ​റ്റ​വും ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ അ​ഭി​മാ​ന​മാ​യ മ​മ്മൂ​ട്ടി​യു​ടെ സാ​ന്നി​ധ്യ​മാ​ണ്. പ്രി​യ ന​ട​നെ കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് മ​ല​യാ​ളി സ​മൂ​ഹം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ അ​ദ്ദേ​ഹ​ത്തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന പോ​സ്​​റ്റ​റു​ക​ൾ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​െൻറ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.

ഭാ​വ ഗാ​യ​ക​നാ​യ പി. ​ജ​യ​ച​ന്ദ്ര​ന്​ പു​റ​മെ, പ്ര​തി​ഭാ​സ​മ്പ​ന്ന​രാ​യ ഗാ​യ​ക​രും ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ളും മ​റ്റ് ക​ലാ​കാ​ര​ൻ​മാ​രും അ​ണി​നി​ര​ക്കും. ഇ​വ​ൻ​റ് വൈ​കു​ന്നേ​രം ആ​റ​ര മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ക. മ​നോ​ജ് കെ. ​ജ​യ​ൻ, വി​ധു​പ്ര​താ​പ്, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, നി​ഷാ​ദ്, ജോ​ത്സ്യ​ന, മീ​നാ​ക്ഷി, ര​ഹ​ന, ഉ​ല്ലാ​സ് പ​ന്ത​ളം, ന​സീ​ർ സം​ക്രാ​ന്തി, സു​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​കും. ഗാ​ന​മേ​ള​യും കോ​മ​ഡി സ്കി​റ്റും മ​റ്റും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ക​ലാ​സ്വാ​ദ​ന​ത്തി​നാ​ണ് ബ​ഹ്റൈ​ൻ സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ഒ​രു​ന്ന​ത്.

ഹാ​ർ​മ​ണി​യ​സ് കേ​ര​ള​യു​ടെ വി​ളം​ബ​രം അ​റി​യി​ച്ച് മാ​ർ​ച്ച് 15 ന് ​ദോ​ഹ​ത്ത് അ​റാ​ദ് പാ​ർ​ക്കി​ൽ ന​ട​ന്ന വാ​ക്ക​ത്ത​ൺ ജ​ന​പ​ങ്കാ​ളി​ത്ത​ത്താ​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. നൂ​റോ​ളം സം​ഘ​ട​ന​ക​ളാ​ണ് വാ​ക്ക​ത്ത​ണി​ൽ ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ളെ പ​െ​ങ്ക​ടു​പ്പി​ച്ച​ത്. ഹാ​ർ​മ​ണി​യ​സ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഒാ​ൺ​ലൈ​ൻ പോ​സ്​​റ്റ​ർ, ട്രോ​ൾ, സെ​ൽ​ഫി വി​ഡി​യോ എ​ന്നി​വ​യി​ലും മ​ത്സ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsHarmonious kerala
News Summary - harmonious kerala-bahrain-gulf news
Next Story