Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഹാർമോണിയസ്​ കേരള’...

‘ഹാർമോണിയസ്​ കേരള’ ഏപ്രിൽ 12 ന്​, മമ്മൂട്ടി വിശിഷ്​ടാതിഥി

text_fields
bookmark_border
‘ഹാർമോണിയസ്​ കേരള’ ഏപ്രിൽ 12 ന്​, മമ്മൂട്ടി വിശിഷ്​ടാതിഥി
cancel

മനാമ: ഗൾഫ്​ മാധ്യമം ബഹ്​റൈനിൽ 20 വർഷം പൂർത്തിയാക്കുന്നതി​​െൻറ ഭാഗമായുള്ള ആഘോഷ പരിപാടി ‘ഹാർമോണിയസ്​ കേരള’ഏപ ്രിൽ 12 ന്​ ഇൗസ ടൗണിലെ ഇന്ത്യൻ സ്​കൂളിൽ നടക്കും. ഇൻഫർമേഷൻ മന്ത്രാലയത്തി​​െൻറ രക്ഷാധികാരത്തിലാണ്​ പരിപാടി നടക്ക ുക. ഭാവ ഗായകനായ പി.ജയചന്ദ്ര​ൻ പ​െങ്കടുക്കും. പ്രതിഭാസമ്പന്നരായ ഗായകരും ചലച്ചിത്രപ്രതിഭകളും മറ്റ്​ കലാകാരൻമ ാരും അണിനിരക്കും. െഎക്യത്തി​​െൻറയും മാനവികതയുടെയും ആഘോഷമായാണ്​ ഇൗ മഹോത്​സവം നടക്കുക. ഹാർമോണിയസ്​ കേരളയിൽ ബഹ്​റൈനിലെ എല്ലാമേഖലകളിലുമുള്ള പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ്​ കരുതപ്പെടുന്നത്​. മെഗാഇൗവൻറ്​ വൈകുന്നേരം ആറരമുതലാണ്​ ആരംഭിക്കുക. മനോജ്​ കെ ജയൻ, വിധുപ്രതാപ്​, മുഹമ്മദ്​ അഫ്​സൽ, നിഷാദ്​,ജോത്​സ്യന, മീനാക്ഷി, രഹ്​ന,ഉല്ലാസ്​ പന്തളം, നസീർ സംക്രാന്തി, സുശാന്ത്​ തുടങ്ങിയവർ പ​െങ്കടുക്കും.

ഗാനമേളയും കോമഡി സ്​കിറ്റും എല്ലാം ചേർന്ന്​ മണിക്കൂറുകൾ നീണ്ട കലാസ്വാദനത്തിനാണ്​ ബഹ്​റൈൻ സാക്ഷ്യം വഹിക്കാൻ ഒരുന്നത്​.
ഗൾഫ്​ മാധ്യമം ഒരുക്കുന്ന ഹാർമോണിയസ്​ കേരള ചരി​ത്രസംഭവമാക്കാനുള്ള അണിയറ പ്രവർത്തനങ്ങളാണ്​ പുരോഗമിക്കുന്നത്​.
മലയാളത്തി​​െൻറ മഹാനടൻ മമ്മൂട്ടി ഹാർമോണിയസ്​ കേരളയിൽ വിശിഷ്​ടാതിഥിയാകും. ഹാർ​മോണിയസ്​ കേരളക്ക്​ മമ്മൂട്ടി എത്തുമെന്നത്​ പ്രവാസ ലോകത്ത്​ ആഹ്ലാദമുണർത്തിയിട്ടുണ്ട്​. ഒരിടവേളക്ക്​ ശേഷമാണ്​ അദ്ദേഹം ബഹ്​റൈനിൽ എത്തുന്നത്​.മലയാളി പ്രവാസികളും ആരാധകരും അതീവ സന്തോഷത്തോടെയാണ്​ മമ്മൂട്ടിയുടെ വരവിനെ കാത്തിരിക്കുന്നത്​. ‘മമ്മൂട്ടി സിനിമ‘കളെ ഇഷ്​ടപ്പെടുന്ന സ്വദേശികളും ബഹ്​റൈനിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsHarmonious kerala
News Summary - harmonious kerala-bahrain-gulf news
Next Story