വാക്കത്തോണിൽ നടി ജയാ മേനോൻ പെങ്കടുക്കും
text_fieldsമനാമ: ഹൃദയാഘാതം ബഹ്റൈനിലെ മലയാളി സമൂഹത്തിൽ തുടർച്ചയാകുന്ന സാഹചര്യത്തിൽ വ്യായാമത്തിെൻറ പ്രസക്തി ഉയർത ്തുന്നതാണ് ‘ഗൾഫ് മാധ്യമ’ത്തിെൻറ നേതൃത്വത്തിൽ നടത്തുന്ന കൂട്ടനടത്തമെന്ന് ചലച്ചിത്ര നടിയും എഴുത്തുക ാരിയും ബഹ്റൈൻ പ്രവാസിയുമായ ജയാമേനോൻ പറഞ്ഞു.
ആരോഗ്യത്തിന് നിത്യവുമുള്ള നടത്തം അത്യാവശ്യമാണ്. എന്നാൽ പ്രവാസികൾ അതിന് സമയം ചെലവഴിക്കാൻ പലപ്പോഴും ശ്രമിക്കാറില്ല. ഭക്ഷണ കാര്യത്തിലും പ്രവാസികൾ സമയക്രമീകരണം പാലി ക്കാറില്ല. സ്വന്തം ജീവനും ജീവിതത്തിനുമായി ദിവസം അൽപ്പം സമയം മാറ്റിവെക്കാൻ ശ്രമിക്കണം.
ആരോഗ്യത്തിൽ അശ്രദ്ധ കാട്ടിയാൽ പ്രവാസിയുടെ കുടുംബമാണ് കണ്ണീരിലാകുന്നത്. ഇൗ വിഷയങ്ങളിൽ ഗൾഫ് മാധ്യമം നടത്തുന്ന ഒാരോ പ്രവർത്തനവും അഭിനന്ദനാർഹമാണ്. നടത്തം ശീലമാക്കാൻ പ്രവാസികൾക്ക് പ്രേരണ നൽകാൻ വാക്കത്തോൺ കാരണമാകെട്ടയെന്നും അവർ ആശംസിച്ചു.
ഗൾഫ് മാധ്യമം ബഹ്റൈനിൽ 20 ാം വാർഷികത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’യുടെ ഭാഗമായുള്ള വാക്കത്തോണിൽ താനും പങ്കാളിയാകും. വായനക്കാരി എന്ന നിലയിലും ഒരു കലാകാരി എന്ന നിലയിലും ഗൾഫ് മാധ്യമവുമായി തനിക്ക് വളരെയധികം വൈകാരിക ബന്ധമുണ്ടെന്നും ജയാമേനോൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
