Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹാർമോണിയസ്​ കേരള:...

ഹാർമോണിയസ്​ കേരള: ലുലു ദാനാ മാളില്‍ ചിത്രരചന മല്‍സരം: രജിസ്​ട്രേഷൻ 25 വരെ

text_fields
bookmark_border
ഹാർമോണിയസ്​ കേരള: ലുലു ദാനാ മാളില്‍ ചിത്രരചന മല്‍സരം: രജിസ്​ട്രേഷൻ 25 വരെ
cancel

മനാമ: ഗള്‍ഫ് മാധ്യമം ‘ഹാര്‍മോണിയസ് കേരള’ മെഗാ ഇവന്‍റുമായി ബന്ധപ്പെട്ട് മാര്‍ച്ച് 29 ന് രാവിലെ 8.00 മുതല്‍ ലുലു ദാനാ മാളില്‍ സംഘടിപ്പിക്കുന്ന ചിത്ര രചനാ മല്‍സരത്തിൽ രജിസ്​ട്രേഷൻ മാർച്ച്​ 25 വരെമാത്രം. നാല്​ കാറ്റഗറിയായാണ്​ ചിത്രരചന നടക്കുന്നത്​. ഒാൺലൈനായി രജിസ്​റ്റർ ചെയ്യാം. വിലാസം: https://click4m.madhyamam.com/harmonious-kerala/painting.കാറ്റഗറികൾ താ​െഴ പറയുന്നു. ഒന്ന്​: പ്രായം അഞ്ച്​ മുതൽ ഒമ്പത്​ വയസ്​ പൂർത്തിയാകാത്തവർ വരെ. രണ്ട്​: ഒമ്പത്​ മുതൽ 12 വയസ്​ പൂർത്തിയാകാത്തവർവരെ. മൂന്ന്​: 12 മുതൽ 15 വയസ്​ പൂർത്തിയാകാത്തവർ വരെ. നാല്​: 15 മുതൽ 18 വയസ്​ തികയാത്തവർവരെ. കാറ്റഗറി ഒന്നിന്​ ചിത്രത്തിന്​ നിറം കൊടുക്കൽ മത്​സരമായിരിക്കും.

ഇവർക്ക്​ ചിത്രമുള്ള പേപ്പർ മത്​സര സമയത്ത്​ നൽകും. മറ്റുള്ളവർക്ക്​ വിഷയം: അതിരുകളില്ലാത്ത മാനവികത. കളർ പെൻസിൽ, ക്രയോൺസ്​, വാട്ടർ കളർ എന്നിവ ഉപയോഗിക്കുന്നവർ ഇവയെല്ലാം കൊണ്ടുവരേണ്ടതാണ്​. ഡ്രോയിങ്​ ഷീറ്റ്​ സംഘാടകർ നൽകും. വിജയികൾക്ക്​ ആകർഷകമായ സമ്മാനങ്ങൾ ഹാർമോണിയസ്​ കേരള മെഗാഇൗവൻറിൽ വിതരണം ചെയ്യും.
ആദ്യബാച്ച്​ (അഞ്ച്​ മുതൽ ഒമ്പത്​ വയസ്​ പൂർത്തിയാകാത്തവർ വരെ) രാവിലെ ഏഴരക്ക്​ റിപ്പോർട്ട്​ ചെയ്യണം. രാവിലെ എട്ട്​ മുതൽ മത്​സരം തുടങ്ങും. കാറ്റഗറി ബി,സി,ഡി എന്നിവ ഒമ്പത്​ മുതൽ 11 വരെ നടക്കും. ഇൗ കാറ്റഗറിയിലുള്ളവർ എട്ടര മുതൽ റിപ്പോർട്ട്​ ചെയ്യണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harmonious keralaBahrain News
News Summary - harmonious kerala-bahrain-bahrain news
Next Story