ഹരിഗീതപുരം സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ സെമിനാറും
text_fieldsഹരിഗീതപുരം ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിന്ന്
മനാമ: പവിഴ ദ്വീപിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈനും മനാമ ഷിഫ അൽ ജസീറ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. മുന്നൂറ്റമ്പതോളം പേർ പങ്കെടുത്ത ക്യാമ്പിൽ വിപുലമായ ആരോഗ്യ പരിശോധനകളും ബോധവൽക്കരണ സെമിനാറുകളും നടന്നു. മനാമ ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിലെ ആരോഗ്യ സെമിനാറുകളും ഏറെ ശ്രദ്ധേയമായി.
മുതിർന്ന മാധ്യമപ്രവർത്തകനും ഹരിഗീതപുരത്തിന്റെ സീനിയർ അംഗവുമായ സോമൻ ബേബി, മുൻ രക്ഷധികാരി അലക്സ് ബേബി എന്നിവർ ക്യാമ്പ് സന്ദർശിച്ചു. സനൽ കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ഔദ്യോഗിക ചടങ്ങിന് ജയകുമാർ. കെ. ജി. സ്വാഗതം പറഞ്ഞു. എസ്.എം. പിള്ള, സുൽഫിക്കർ എന്നിവർ സംസാരിച്ചു.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച ഹോസ്പിറ്റൽ മാനേജ്‌മെന്റ് പ്രതിനിധികൾക്ക്, ഹരിഗീതപുരം എക്‌സിക്യൂട്ടീവ് അംഗങ്ങളും, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും ചേർന്ന് മെമെന്റോ നൽകി ആദരിച്ചു. മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ദീപക് തണൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

