ഹരിഗീതപുരം ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പും ഹൃദയാരോഗ്യ സെമിനാറും നാളെ
text_fieldsമനാമ: ബഹ്‌റൈനിലെ പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനായി പവിഴ ദ്വീപിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈനും, മനാമ ഷിഫ അൽ ജസീറ ഹോസ്പിറ്റലും കൈകോർക്കുന്നു. പ്രവാസി കുടുംബങ്ങൾക്കായി തികച്ചും സൗജന്യമായ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ സെമിനാറും ജൂൺ 19 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ മനാമ ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ വെച്ച് നടക്കും.
പ്രവാസികൾക്കിടയിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ കൂടിവരുന്ന സാഹചര്യം കണക്കിലെടുത്ത്, പ്രത്യേക സെമിനാറും ഉണ്ടായിരിക്കും. പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. സോണി പി. ജേക്കബ് ഇതിന് നേതൃത്വം നൽകും. പ്രവാസികൾക്ക് തങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിക്കുവാനും സെമിനാറിൽ അവസരമുണ്ടാകും.
ക്യാമ്പിൽ പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്ന സൗജന്യ പരിശോധനകൾ: ഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, എസ്.ജി.പി.ടി, ബി.പി & ബി.എം.ഐ പരിശോധന. പരിശോധനകൾക്ക് ശേഷമുള്ള സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഹോസ്പിറ്റലിലെ മറ്റ് ലാബ് പരിശോധനകൾക്ക് 50% ഡിസ്‌കൗണ്ടും ലഭിക്കുന്നതായിരിക്കും.
തിരക്കുപിടിച്ച പ്രവാസി ജീവിതത്തിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ കഴിയാതെ പോകുന്നവർക്കായി ഒരുക്കുന്ന ഈ വലിയ നന്മപ്രവർത്തി ബഹ്‌റൈനിലെ മുഴുവൻ പ്രവാസി കുടുംബങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: സജിത് എസ്. പിള്ള: 3927 3880 ജയകുമാർ: 3982 4345 സനൽ കുമാർ: 3317 8851*
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

