Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹരിഗീതപുരം ബഹ്‌റൈൻ...

ഹരിഗീതപുരം ബഹ്‌റൈൻ ദീപക് തണലിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
ഹരിഗീതപുരം ബഹ്‌റൈൻ ദീപക് തണലിന് യാത്രയയപ്പ് നൽകി
cancel
camera_alt

ഹരിഗീതപുരം ബഹ്‌റൈൻ ദീപക് തണലിന് നൽകി യാത്രയയപ്പ്

മനാമ : പവിഴ ദ്വീപിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈൻ പതിനൊന്ന് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാ,സംസ്കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനും, "ഹരിഗീതപുരം ബഹ്‌റൈൻ" പ്രോഗ്രാം കമ്മിറ്റി കൺവീനറും ആയ ദീപക് തണലിന് യാത്രയയപ്പ് നൽകി.

സനൽ കുമാറിന്റെ അധ്യക്ഷതയിൽനടന്ന യാത്രയയപ്പ് സമ്മേളനത്തിൽ പ്രദീപ് കുമാർ പള്ളിപ്പാട് സ്വാഗതം ആശംസിക്കുകയും, മറ്റ് ഭാരവാഹികൾ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. പരിപാടിയിൽ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

എക്സിക്യൂട്ടീവ് കമ്മിറ്റി, അഡ്വവൈസറി കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, വനിതാ വേദി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദീപക് തണലിന്റെ പുതിയ ജീവിതയാത്ര സന്തോഷകരമാകട്ടെ എന്ന് ആശംസിക്കുന്നതായും, വരും കാലങ്ങളിലും അദ്ദേഹത്തിന് എല്ലാവിധ വിജയങ്ങളും നേരുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു. ജയകുമാർ കെ. ജി പരിപാടികൾ നിയന്ത്രിക്കുകയും സജിത്ത്. എസ്. പിള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFarewellBahrainHarigeetapuram Bahrain
News Summary - Harigeetapuram Bahrain farewell to Deepak Thanal
Next Story