സന്തോഷത്തിെൻറ കാര്യത്തിൽ ബഹ്റൈൻ ഏറെ മുന്നിൽ
text_fieldsമനാമ: സന്തോഷത്തിെൻറ കാര്യത്തിൽ ബഹ്റൈൻ ഏറെ മുന്നിൽ. വിവിധ രാജ്യങ്ങളിലെ ജനങ്ങളു ടെ സന്തോഷത്തിെൻറ നില പരിഗണിച്ച് തയാറാക്കിയ ‘വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് -2019’ ആ ണ് ഇക്കാര്യം പറയുന്നത്. മിഡിൽ ഇൗസ്റ്റും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളും പരിഗണിക്കുേമ്പാൾ ബഹ്റൈന് നാലാം സ്ഥാനമാണുള്ളത്.
യു.എന്നിന് വേണ്ടി ‘സസ്റ്റയിനബിൾ ഡെവലപ്മെൻറ് സൊലൂഷൻസ് നെറ്റ്വർക്ക്’ ആണ് റിപ്പോർട്ട് തയാറാക്കിയത്. മാർച്ച് 20ന് അന്താരാഷ്ട്ര സന്തോഷദിനമായിരുന്നു. ഇൗ വേളയിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
സന്തോഷത്തിെൻറ കാര്യത്തിൽ ബഹ്റൈന് ആഗോളതലത്തിൽ 37ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ വർഷം 43ാം സ്ഥാനമായിരുന്നു. ഏറെ ഉദാരതയുള്ളവരാണ് ബഹ്റൈനികൾ എന്ന് റിപ്പോർട്ട് പറയുന്നു.
അറബ് ലോകത്ത് യു.എ.ഇക്കാണ് ഒന്നാം സ്ഥാനം. ആഗോളതലത്തിൽ യു.എ.ഇക്ക് 21ാം സ്ഥാനമാണുള്ളത്. യു.എ.ഇക്ക് പിന്നിൽ ഖത്തറും സൗദിയുമാണുള്ളത്. ബഹ്റൈന് പിന്നിൽ കുവൈത്ത് ഇടംപിടിച്ചു. മൊത്ത ആഭ്യന്തര ഉൽപാദനം, വരുമാനം, സാമൂഹിക പിന്തുണ, ആരോഗ്യത്തോടെയുള്ള ആയുസ്സ്, സാമൂഹിക സ്വാതന്ത്ര്യം, ഉദാരത, അഴിമതിയില്ലായ്മ തുടങ്ങിയ ഘടകങ്ങളാണ് റിപ്പോർട്ട് തയാറാക്കുേമ്പാൾ പരിഗണിച്ചത്.
ലോകത്തുതന്നെ ഏറ്റവുമധികം സന്തോഷമുള്ള രാജ്യം ഫിൻലൻഡ് ആണ്. തൊട്ടുപിന്നിൽ സ്കാൻഡിനേവിയൻ രാജ്യങ്ങളായ ഡെൻമാർക്കും നോർവേയുമുണ്ട്. യു.എസിെൻറ സ്ഥാനം 19ാമതാണ്. ഏറ്റവും പിറകിലുള്ളത് അഫ്ഗാനിസ്താൻ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കും ദക്ഷിണ സുഡാനുമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
