ഹാമിൽട്ടൻ കുതിപ്പ്
text_fieldsമനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ ഫൈനലിലേക്ക് പോൾ പൊസിഷൻ നേടി മെഴ്സിഡസിെൻറ ലൂയിസ് ഹാമിൽട്ടെൻറ കുതിപ്പ്. യോഗ്യത റൗണ്ടിൽ സഹതാരം വാൾേട്ടരി ബോട്ടാസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമിൽട്ടൻ ഒന്നാമതെത്തിയത്. കരിയറിലെ 98ാം പോൾ പൊസിഷനാണ് താരം നേടിയത്. ഒരു മിനിറ്റ് 27.264 സെക്കൻഡ് എന്ന മികച്ച ലാപ് ടൈം കുറിച്ചാണ് ഹാമിൽട്ടൻ ഒന്നാമതെത്തിയത്. മൂന്നാമത്തെയും അവസാനത്തെയും പരിശീലന മത്സരത്തിൽ ഒന്നാമതെത്തിയ റെഡ് ബുള്ളിെൻറ മാക്സ് വെർസ്റ്റാപ്പന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
റെഡ് ബുള്ളിെൻറ തന്നെ അലക്സാണ്ടർ ആൽബോൺ നാലാമതും റേസിങ് പോയൻറിെൻറ സെർജിയോ പെരേസ് അഞ്ചാമതുമെത്തി. അവസാന പരിശീലന റൗണ്ടിൽ മുന്നിലെത്തിയ വെർസ്റ്റാപ്പൻ വെല്ലുവിളി ഉയർത്തുമെന്ന് കരുതിയെങ്കിലും ഏഴുതവണ ലോക ചാമ്പ്യനായ ഹാമിൽട്ടെൻറ കുതിപ്പിനെ തടയാനായില്ല. ഞായറാഴ്ച വൈകീട്ട് 5.10നാണ് ഫൈനൽ മത്സരം അരങ്ങേറുക.

