ദുബൈ ജി.ഡി.ആർ.എഫ്.എക്ക് ഹംദാൻ ഫ്ലാഗ്
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൽനിന്ന് ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഹംദാൻ ഫ്ലാഗ് സ്വീകരിക്കുന്നു
ദുബൈ: ദുബൈ സർക്കാറിന്റെ സേവന നയങ്ങൾ നടപ്പാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് ഗവൺമെന്റ് ഫ്ലാഗ് കരസ്ഥമാക്കി. 360 സർവിസസ് പോളിസി മികച്ച രീതിയിൽ നടപ്പാക്കിയതിനാണ് അംഗീകാരം. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൽ നിന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഫ്ലാഗ് സ്വീകരിച്ചു. ദുബൈ സർക്കാർ നടപ്പാക്കിവരുന്ന ഒരു പ്രധാന നയമാണ് 360 സേവനനയം. എല്ലാ സർക്കാർ സേവനങ്ങളും പൂർണമായും സംയോജിപ്പിക്കുകയും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് നയത്തിന്റെ ലക്ഷ്യം. ഇതിലൂടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും തടസ്സമില്ലാത്തതുമാകുന്നു.
ഉപഭോക്താക്കൾക്ക് നേരിട്ടുള്ള സന്ദർശനം ഒഴിവാക്കി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഈ നയം ഊന്നൽ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

