Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹമദ് രാജാവ് വിദേശ...

ഹമദ് രാജാവ് വിദേശ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തി

text_fields
bookmark_border
മനാമ: വിവിധ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ മടങ്ങിയെത്തി. ബ്രൂണെ, മലേഷ്യ, തായ്‌ലൻറ്​ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഈ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനുമുദ്ദേശിച്ചായിരുന്നു സന്ദര്‍ശനം. 
ബ്രൂണെ ഭരണാധികാരി സുല്‍താന്‍ ഹാജ് ഹസന്‍ അല്‍ബല്‍ഖിയ, മലേഷ്യന്‍ രാജാവ് മുഹമ്മദ് അഞ്ചാമന്‍, തായ്‌ലൻറ്​  പ്രധാനമന്ത്രി പ്രായുത്​ ചാന്‍ ഓച എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും സഹകരണത്തി​​െൻറ പുതിയ അധ്യായത്തിന് തുടക്കമിടുകയും ചെയ്തു. വ്യാവസായിക, നിക്ഷേപ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ സഹകരിക്കുന്നതിനുള്ള കരാറുകളിലും ഒപ്പുവെക്കുകയുണ്ടായി. തായ്‌ലൻറില്‍ രാജാവിന് തായ് പ്രധാനമന്ത്രിയുടെ ഉപദേഷ്​ടാവ്​, വാണിജ്യ മന്ത്രി, തായ്‌ലൻറിലെ ബഹ്‌റൈന്‍ അംബാസഡര്‍ ആദില്‍ സാതിര്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സഖീര്‍ എയര്‍ബേസിലെത്തിയ അദ്ദേഹത്തെ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. വിവിധ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന്​ രാജാവ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Hamd king
Next Story