Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​മ​ദ് ടൗ​ൺ നൂ​റു​ൽ...

ഹ​മ​ദ് ടൗ​ൺ നൂ​റു​ൽ ഇ​സ്‌​ലാം മ​ദ്റ​സ ന​ബി​ദി​നാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
ഹ​മ​ദ് ടൗ​ൺ നൂ​റു​ൽ ഇ​സ്‌​ലാം മ​ദ്റ​സ ന​ബി​ദി​നാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച
cancel
camera_alt

ഹ​മ​ദ് ടൗ​ൺ നൂ​റു​ൽ ഇ​സ്‌​ലാം മ​ദ്റ​സ ന​ബി​ദി​നാ​ഘോ​ഷം സം​ബ​ന്ധി​ച്ച് ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

മ​നാ​മ: ‘തി​രു​ന​ബി (സ) ​സ്നേ​ഹം, സ​മ​ത്വം, സ​ഹി​ഷ്ണു​ത’ ശീ​ർ​ഷ​ക​ത്തി​ൽ ഹ​മ​ദ് ടൗ​ൺ നൂ​റു​ൽ ഇ​സ്‌​ലാം മ​ദ്റ​സ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ബി​ദി​നാ​ഘോ​ഷ​വും മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ളും പൊ​തു​സ​മ്മേ​ള​ന​വും വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ ഹ​മ​ദ് ടൗ​ൺ കാ​നൂ മ​ജ്‍ലി​സി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ളും രാ​ത്രി എ​ട്ടി​ന് ദ​ഫ് പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.

തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം സ​മ​സ്ത ബ​ഹ്റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് യാ​സ​ർ ജി​ഫ്രി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ വാ​ഗ്മി​യും പ്ര​ഭാ​ഷ​ക​നു​മാ​യ ഹാ​ഫി​ള് സി​റാ​ജു​ദ്ദീ​ൻ അ​ൽ ഖാ​സി​മി പ്ര​മേ​യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ​സ്ത ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ്, കെ.​എം.​സി.​സി ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് എ​ന്നി​വ​ർ സം​സാ​രി​ക്കും.

സ​മ​സ്ത ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ, ബ​ഹ്റൈ​ൻ റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് എ​ന്നീ കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ റ​ഷീ​ദ് ഫൈ​സി ക​മ്പ​ള​ക്കാ​ട് (സ​മ​സ്ത ഹ​മ​ദ് ടൗ​ൺ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ), നൗ​ഷാ​ദ് എ​സ്.​കെ കൊ​യി​ലാ​ണ്ടി (സ​മ​സ്ത ബ​ഹ്‌​റൈ​ൻ കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ർ), ശം​സു​ദ്ദീ​ൻ ക​ണ്ണൂ​ർ (സ​മ​സ്ത ഹ​മ​ദ് ടൗ​ൺ ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഉ​സ്മാ​ൻ സി.​കെ (ക​ൺ​വീ​ന​ർ സ്വാ​ഗ​ത​സം​ഘം), ഫൈ​സ​ൽ എ​ട​ച്ചേ​രി (ജോ. ​സെ​ക്ര), ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ (ജോ. ​ക​ൺ​വീ​ന​ർ, സ്വാ​ഗ​ത​സം​ഘം), ഗ​ഫൂ​ർ എ​ട​ച്ചേ​രി (ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madrasamilad un nabi
News Summary - Hamad Town Noorul Islam Madrasa Nabidinam fest Friday
Next Story