Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​മ​ദ്​ രാ​ജാ​വി​ന്റെ...

ഹ​മ​ദ്​ രാ​ജാ​വി​ന്റെ സൗ​ദി സ​ന്ദ​ർ​ശ​നം ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി -മ​ന്ത്രി​സ​ഭ

text_fields
bookmark_border
ഹ​മ​ദ്​ രാ​ജാ​വി​ന്റെ സൗ​ദി സ​ന്ദ​ർ​ശ​നം ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി -മ​ന്ത്രി​സ​ഭ
cancel

മ​നാ​മ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ സൗ​ദി സ​ന്ദ​ർ​ശ​നം ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധം ശ​ക്തി​പ്പെ​ടാ​ൻ കാ​ര​ണ​മാ​യെ​ന്ന്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി. സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നും സാ​ഹോ​ദ​ര്യ​ബ​ന്ധ​ത്തി​​ന്റെ ഇ​ഴ​യ​ടു​പ്പം വ​ർ​ധി​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​നം വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ യോ​ഗം വി​ല​യി​രു​ത്തി. ​അ​ൽ ഉ​ല ക​രാ​റി​ലെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​​ന്റെ പു​രോ​ഗ​തി​യും മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​ത്തി​​ന്റെ​ ആ​ഴം വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ത​കി​യ​താ​യി വി​ല​യി​രു​ത്തി. വി​വി​ധ നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന പ​ര​സ്​​പ​ര സ​ന്ദ​ർ​ശ​നം വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും.

രാ​ജ്യ​ത്തെ വ​നി​ത​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും ശാ​ക്തീ​ക​ര​ണ​ത്തി​നു​മാ​യി വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ളും ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളും ആ​ശാ​വ​ഹ​മാ​ണെ​ന്ന്​ കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി. രാ​ജ​പ​ത്നി​യും വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്​​സ​നു​മാ​യ പ്രി​ൻ​സ​സ്​ സ​ബീ​ക്ക ബി​ൻ​ത്​ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ ​നേ​തൃ​പാ​ട​വം ഇ​തി​ൽ ശ്ര​ദ്ധേ​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.

ലോ​ക വ​നി​ത​ദി​നാ​ച​ര​ണ​ത്തി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ രാ​ജ്യ​ത്തെ വ​നി​ത​ക​ളു​ടെ പു​രോ​ഗ​തി​യും വ​ള​ർ​ച്ച​യും വി​ല​യി​രു​ത്തി​യ​ത്.

യ​മ​നി​ലെ ഹൂ​തി​ക​ളെ തീ​വ്ര​വാ​ദ ഗ്രൂ​പ്പാ​യി പ്ര​ഖ്യാ​പി​ക്കാ​നും ഉ​പ​രോ​ധ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും ആ​യു​ധ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​നു​മു​ള്ള യു.​എ​ൻ ര​ക്ഷാ സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തെ മ​ന്ത്രി​സ​ഭ ​സ്വാ​ഗ​തം ചെ​യ്​​തു. രാ​സാ​യു​ധ വി​ക​സ​നം, ഉ​ൽ​പാ​ദ​നം, ഉ​പ​യോ​ഗം, സം​ഭ​ര​ണം എ​ന്നി​വ​യു​ടെ നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​ശീ​യ സ​മി​തി​യു​ടെ പു​നഃ​സം​ഘ​ട​ന​യെ​ക്കു​റി​ച്ചു​ള്ള വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ചു.

ടെ​ലി​കോം അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ത്തി​ലെ പ​ങ്കാ​ളി​ത്തം, വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ​മ​ന്ത്രി​മാ​രു​ടെ പ​ങ്കാ​ളി​ത്തം എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad Raja's visit
News Summary - Hamad Raja's visit to Saudi strengthens ties - Cabinet
Next Story